അമേരിക്ക : മുൻ അർജന്റീനിയൻ സുന്ദരിയും നടിയുമായ ജാക്വിലിന്ഡ കാരിയേരിയ്ക്ക് ദാരുണാന്ത്യം. സന്ദര്യം വർദ്ധിപ്പിക്കാനായി താരം പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നുവെന്നാണ് വിവരം. 48 വയസ്സാണ് താരത്തിന്. സർജറിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
പ്ലാസ്റ്റിക് സർജറിയ്ക്ക് ശേഷം രക്തം കട്ടപിടിക്കുകയും ആരോഗ്യം വഷളാവുകയും ചെയ്തു. ശ്വാസതടസത്തെ തുടർന്ന് തീവ്രപരിചരണ കേന്ദ്രത്തിലായിരുന്നു ജാക്വിലിൻ. ലാറ്റിൻ അമേരിക്കൻ സിനിമയിലെ നിറ സാന്നിദ്ധ്യമായിരുന്നു ജാക്വിലിൻ കാരിയേരി.


