ക്ഷേത്ര ദര്‍ശനം നടത്തി നടന് ദിലീപും കാവ്യാമാധവനും. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആവണംകോട് സരസ്വതി ക്ഷേത്രത്തിലാണ് ഇരുവരും എത്തിയത്. പത്ത് ദിവസം നീണ്ടു നില്ക്കുന്ന നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘടനം ദിലീപ് നിര്‍വഹിച്ചു.

മഹോത്സവം അടുത്തമാസം എട്ടിന് സമാപിക്കും. താരദമ്പതികള്‍ ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ വീഡിയോ ഹരി പത്തനാപുരമാണ് യൂട്യൂബിലൂടെ പങ്കുവച്ചിരിക്കുന്നത്. ആവണംകോട് സരസ്വതി ക്ഷേത്രത്തിന് ദിലീപിനെ സംബന്ധിച്ച് ഏറെ പ്രത്യേകതയുണ്ട്. ബാല്യകാലത്ത് ഇവിടെയായിരുന്നു താരം പുസ്തകം പൂജയ്ക്ക് വച്ചിരുന്നത്.
വളരെ പ്രസിദ്ധമായ സരസ്വതി ക്ഷേത്രമാണ് നെടുമ്പാശ്ശേരി ആവണംകോട് ക്ഷേത്രം. ദിലീപും കാവ്യാ മാധവനും ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ച് വഴിപാടുകള്‍ നടത്തി മടങ്ങി.


