നിമിഷാ സജയനെ മികച്ച നടിയ്ക്ക് അര്‍ഹയാക്കിയ ചോലയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്ത്. സനല്‍ കുമാര്‍ ശശിധരനാണ് ചിത്രത്തിന്റെ സംവിധായകന്.
ജോജു ജോര്‍ജ്ജും നിമിഷ സജയനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്ക്കൂള് കുട്ടിയുടെ വേഷത്തിലാണ് നിമിഷ ഈ ചിത്രത്തിലെത്തുന്നത്. ജാനു എന്നാണ് കഥാപാത്രത്തിന്റെ പേര്.
കെ.വി. മണികണ്ഠനും സനല്‍കുമാറും ചേര്‍ന്നാണ് ചോലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം നിര്‍മിച്ചത് ഷാജി മാത്യുവും അരുണ മാത്യുവും ചേര്‍ന്നാണ്.


