എണ്‍പതുകളില്‍ സിനിമയിലെത്തി നായികാനായകന്മാരായി മാറിയ ദക്ഷിണേന്ത്യന്‍ താരങ്ങള്‍ സൗഹൃദങ്ങൾ പുതുക്കാൻ ഒത്തൊരുമിക്കാറുണ്ട്.

പാട്ടും നൃത്തവുമൊക്കെയായി പഴയ ഓർമകളുടെ സ്മരണകളില്‍ നടത്തുന്ന ആഘോഷരാവിൽ സൂപ്പർതാരങ്ങളടക്കം പങ്കുചേരും. തുടർച്ചയായ പത്താം വർഷവും താരങ്ങൾ ഒത്തുകൂടി. ക്ലാസ് ഓഫ് 80’സ് എന്നാണ് ഇത്തവണത്തെ ഒത്തുചേരലിന് ഇവർ നൽകിയ േപര്. ചിരഞ്ജീവിയുടെ വീട്ടിലായിരുന്നു താരങ്ങളുടെ ഒത്തുകൂടൽ. കറുപ്പും ഗോള്‍ഡന്‍ കളറുമായിരുന്നു കളർ കോഡ്.

ഹൈദരാബാദിലെ അദ്ദേഹത്തിന്റെ പുതുക്കിപ്പണിത വസതിയിലായിരുന്നു ആഘോഷം. മകൻ രാം ചരണും എല്ലാക്കാര്യത്തിലും താരങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. പരിപാടിയുടെ അവതാരകൻ ചിരഞ്ജീവിയായിരുന്നു. 2009ൽ സുഹാസിനിയും, ലിസിയും ചേർന്നാണ് ആദ്യമായി ഈ ഒത്തുചേരലിന് തുടക്കം കുറിക്കുന്നത്. ഓരോ വർഷവും ഓരോ കളർ തീമിൽ ഒരു താരങ്ങളുടെ വീട്ടിൽ ആണ് ഒത്തുകൂടുന്നത്.

മോഹന്‍ലാല്‍, ജയറാം, ശോഭന, രേവതി, സുഹാസിനി, രാധിക ശരത്കുമാര്, ചിരഞ്ജീവി, നാഗാര്‍ജുന, അമല, അംബിക, വെങ്കിടേഷ്, ബാലകൃഷ്ണ, രമേശ് അരവിന്ദ്, സുമന്, ഖുഷ്ബൂ, മേനക,സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാന് തുടങ്ങി നാല്‍പ്പതോളം താരങ്ങള്‍ ഈ വര്‍ഷത്തെ കൂട്ടായ്മക്ക് എത്തിച്ചേര്‍ന്നു. രജനീകാന്ത്, കമല്ഹാസന് എന്നിവർ തിരക്കുമൂലം എത്തിയില്ല.

റിയൂണിയൻ ക്ലബിൽ ഇപ്പോൾ 50 അംഗങ്ങളാണുള്ളത്. മോഹൻലാൽ, രജനീകാന്ത്, കമൽഹാസൻ, നാഗാർജുന, കാർത്തിക്, ഖുശ്ബു, രേവതി, രാധിക, സുമലത, വെങ്കിടേഷ്, ശരത്കുമാര്, അര്ജുന്, അംബരീഷ് , മോഹന്‍, സുരേഷ്, സുമന്, നരേഷ്, ഭാനുചന്ദര്‍, പ്രതാപ് പോത്തന്, മുകേഷ്, ശങ്കര്‍, അംബിക, പൂര്‍ണിമ ഭാഗ്യരാജ്, ശോഭന, രാധ, നദിയ, രമ്യാകൃഷ്ണന്‍ തുടങ്ങിയ വലിയതാരനിര തന്നെയുണ്ട്.



