ചെന്നൈ: നടന് റിയാസ് ഖാന്റെയും നടിയും അവതാരകയുമായ ഉമ റിയാസ് ഖാന്റെയും മകന് ഷരീഖ് ഹസന് സിനിമയില്‍ നായകനാകുന്നു.
റിയാസ് ഖാന് ഉമ റിയാസ് ഖാന് താരദമ്പതികളുടെ മകന് ഷരീഖ് ഹസന് ആണ് നായകനിരയിലേക്ക് ഏറ്റവുമൊടുവിലായി കടന്നു വരുന്നത്. ഉഗ്രം എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലാണ് ഷരീഖ് നായകനാകുന്നത്.
രത്ന ലിംഗയാണ് ചിത്രത്തിന്റെ സംവിധായകന്. അര്‍ച്ചന രവിയാണ് ചിത്രത്തില്‍ നായികയാകുന്നത്. മോഡലിങ്ങില്‍ സജീവമായിരുന്ന ഷരീഖ് ബിഗ് ബോസ് തമിഴ് പതിപ്പിലൂടെ ശ്രദ്ധേയനായിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം ചെയ്ത് നാടുവിടുന്ന രണ്ട് പേരുടെ കഥയാണ് ചിത്രം പറയുന്നത്. നാടു വിട്ടുള്ള യുവതിയെ ഒരു അജ്ഞാതന്‍ തട്ടിക്കൊണ്ടു പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് സംവിധായകന് വ്യക്തമാക്കി.

