വര്‍ഷങ്ങള്‍ക്കുശേഷം നന്ദിനി വീണ്ടും മലയാളത്തിലെത്തിയപ്പോള്‍ ഒന്നുകൂടി സുന്ദരിയായി എന്ന് എല്ലാവരും പറഞ്ഞു. 40 വയസ്സുള്ള നന്ദിനി ഇതുവരെ വിവാഹം കഴിച്ചില്ലെന്ന വാര്‍ത്ത അവിശ്വസനീയമായിരുന്നു. വിവാഹശേഷം നന്ദിനി ചലച്ചിത്രരംഗത്തുനിന്ന് മാറിനിന്നുവെന്നാണ് മലയാളികള്‍ കരുതിയത്.
ജീവിതത്തില്‍ വലിയ ഉയര്‍ച്ചകള്‍ നേടി എങ്കില്‍ കൂടിയും വിവാഹമാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്നു നന്ദിനി പറയുന്നു. വിവാഹം കഴിക്കില്ലെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. വീട്ടില്‍ ആലോചനകള്‍ എല്ലാം തകൃതിയായി നടക്കുന്നുണ്ടെന്നും താരം പറയുന്നു.
എന്റെ അഭിരുചികള്‍ക്ക് പറ്റിയ ഒരാളെ ഉടന്‍ തന്നെ പങ്കാളി ആയി ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്. എന്തായാലും വിവാഹം ഇനി അധികം വൈകില്ല എന്നാണ് നന്ദിനി പറയുന്നത്.
സുരേഷ് ഗോപിയുടെ എക്കാലത്തെയും വിജയ ചിത്രം ആയ ലേലത്തിലും നായിക നന്ദിനി തന്നെ ആയിരുന്നു. കൂടാതെ നാറാണത്തു തമ്പുരാന്, കരുമാടി കുട്ടന്, സുന്ദര പുരുഷന് തുടങ്ങിയ ചിത്രങ്ങളിലും നന്ദിനി പ്രധാന വേഷത്തില്‍ എത്തി. അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദിനി വീണ്ടും തിരിച്ചെത്തിയത്.

