മൂവാറ്റുപുഴ: അവധിക്കാലം അടിപൊളിയാക്കാന്‍ ദൃശ്യ വിസ്മയങ്ങളും അമ്യൂസ്മെന്റ് പാര്‍ക്കുകളുമായി വണ്ടര്‍ വേള്‍ഡ് പ്രവര്‍ത്തനം തുടങ്ങി. അന്‍പതിനായിരം സ്ക്വയര്‍ഫീറ്റിലാണ് മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
ബാഹുബലി സിനിമയുടെ അമരക്കാര്‍ നേരിട്ടൊരുക്കിയ ലണ്ടന്‍ പട്ടണത്തിന്റെ ഏറ്റവും വലിയ സിനിമാസെറ്റ് ഇവിടെ നേരിട്ട് കാണാം. സിനിമാ ഗാനങ്ങള്‍ ചിത്രീകരിക്കുന്ന അത്ഭുതങ്ങള്‍ നിറഞ്ഞ ലണ്ടന്‍ പട്ടണത്തിന്റെ സിനിമാ സെറ്റും ഇവിടെയുണ്ട്. ജയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിസ്മയം അവതാര്‍-2, ദി വാട്ടേഴ്സ്. ദൃശ്യമാധ്യമങ്ങളില്‍ മാത്രം നമ്മള് കണ്ടിരുന്ന അവതാര്‍ സിനിമക്കുള്ളിലൂടെ നടന്നുപോകുന്ന പ്രതീതി. ഇന്ത്യയില്‍ ആദ്യമായാണ് അവതാര്‍ സിനിമയുടെ ദൃശ്യാവിഷ്കാരം കാഴ്ചക്കെത്തുന്നത്.
കാട്ടിനുള്ളിലെ മൃഗങ്ങളുമായി നേരിട്ട് സംവദിക്കാന്‍ അവസരമൊരുക്കുന്ന റോബോട്ടിക് സൂ അടക്കം ദൃശ്യവിരുന്നിനൊപ്പം നിരവധി കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നുമുളള തുണിതരങ്ങള്‍, ഭക്ഷണങ്ങള്‍ 50% വിലക്കുറവില്‍ ഫര്‍ണീച്ചറുകള്‍ കൂടാതെ ഒരു വീട്ടിലേക്ക് ആവശ്യമുള്ളതെല്ലാം ഒരു കുടക്കീഴില് അണിയിച്ചൊരുക്കി ഏറ്റവും കുറഞ്ഞ വിലക്കുറവില്‍ വമ്പിച്ച വിറ്റഴി ക്കല്‍ മേളയും ഇവിടെ ഒരുങ്ങികഴിഞ്ഞു.
എക്കാലത്തെയും ഏറ്റവും വലിയ അമ്യൂസ്മെന്റ് പാര്‍ക്കും ഇവിടെയുണ്ട്. 3 കാറും 4 ബൈക്കുകളും ഒരേ സമയം കുതിച്ച് പായുന്ന മരണത്തെ വെല്ലുവിളിച്ച് ഒരുപെണ്‍കുട്ടി ഓടിക്കുന്ന ബുളളറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ മരണക്കിണര്‍ അഭ്യാസം. കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ മേഘത്തെതൊട്ടുരുമ്മി നീങ്ങുന്ന ഏറ്റവും വലിയ ജൈന്റ വീലും ഉള്‍പ്പെടുന്ന ദൃശ്യവിസ്മയങ്ങളുടെ മനോഹാരിതയാണിക്കുറി ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും മികച്ച എക്സ്ബിഷന് സംഘാടകരായ വിവിഡ് എന്റര്ടൈമന്റാണ് വണ്ടര്‍ വേള്‍ഡിന്റെ സംഘാടകര്‍.