അഥര്‍വ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ബൂമറാങ്ങ്. ചിത്രത്തിന്റെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. “ദേശമെ” എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. വിവേക് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രഥന് ആണ്. ജിതിന് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഒരു ആക്ഷന്‍ ത്രില്ലെര്‍ ചിത്രമാണിത്. ആര്. കണ്ണന് ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മേഘ ആകാശ് ആണ് ചിത്രത്തിലെ നായിക്. ഉപേന്‍ പട്ടേല്‍, ആകാശ്, നാരായണന്, ആര് ജെ ബാലാജി, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കണ്ണന് തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


