പ്രശസ്ത നടനും സംവിധായകനുമായ സൗബിന് ഷാഹിറിന് ആണ്‍കുഞ്ഞ് പിറന്നു. ‘ഇറ്റ്സ് എ ബോയ്’ എന്നെഴുതിയ നീല ബലൂണുകളും പിടിച്ച് നില്ക്കുന്ന സൗബിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.