സ്വന്തത്തെ തിരയുന്ന ഗാനവുമായി എ.ആര് റഹ്മാന് വീണ്ടും. ഫക്കീര്‍ ഓഫ് വെനീസിലെ മനോഹരമായ ഗാനമാണ് പുറത്തിറങ്ങിയത്. 15ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കവി കബീറിന്റെ കവിതയാണ് എ.ആര് റഹ്മാന് ചിത്രത്തിലുള്‍പ്പെടുത്തിയത്. എ.ആര് റഹ്മാന്റെ കൂടെ അര്ജുന് ചണ്ടി, അഭയ് ജോദ്പൂര്കര് എന്നിവരാണ് ഗാനമാലപിച്ചത്.
ഫര്ഹാന് അക്തറും അന്നു കപ്പൂറുമാണ് ഫക്കീര്‍ ഓഫ് വെനീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോള്ഡിന് തിരക്കഥയൊരുക്കിയ രാജേഷ് ദേവ് രാജാണ് ഫക്കീര്‍ ഓഫ് വെനീസിനും തിരക്കഥയൊരുക്കിയത്. ലോസ് ആഞ്ചല്‍സിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് 2009ല്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ഫക്കീര്‍ ഓഫ് വെനീസ്. ഈ വരുന്ന ജനുവരി 18ന് ചിത്രം റിലീസ് ചെയ്യും.

