പ്രിയ വാരിയരുടെയും റോഷന്റെയും ലിപ്ലോക്ക് രംഗവുമായി അഡാറ് ലവിന്റെ തമിഴ് ടീസർ. ഒരുമിനിറ്റ് ദൈർഘ്യമുള്ള ടീസർ മണിക്കൂറുകൾക്കുളളിൽ തരംഗമായി കഴിഞ്ഞു. നിലവിൽ 1600 ലൈക്സും 1300 ഡിസ്ലൈക്കുമാണ് ടീസറിന് ലഭിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 14ന് റിലീസ് െചയ്ത മാണിക്യമലരായ ഗാനം തുടങ്ങി സിനിമയുടെ പ്രമോഷന് വേണ്ടി ചെയ്യാവുന്നതെല്ലാം അണിയറക്കാർ ചെയ്തു കഴിഞ്ഞു. ആ ഗാനത്തോടെ സിനിമയ്ക്ക് ലോകം മുഴുവൻ സ്വീകാര്യത ലഭിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒരുമിച്ച് റിലീസ് ചെയ്യും.
പുതുമുഖങ്ങളെ മാത്രം അണിനിരത്തി ഒരു ചെറിയ സിനിമയായി ചിത്രീകരണം ആരംഭിച്ച അഡാറ് ലവ് ഈ ഫെബ്രുവരി 14ന് മൂന്നുഭാഷകളിലാണ് തിയറ്ററുകളിലെത്തുക. ചിത്രത്തിലെ അഭിനേതാക്കളെല്ലാം റിലീസ് മുമ്പ് തന്നെ ലോകപ്രശസ്തി നേടി.


