ഷെയ്ന് നിഗത്തഒരു ട്രാന്സഫര്മേഷന് വിഡിയോയാണ് ഇപ്പോള്‍ യൂട്യൂബില്‍ വൈറല്‍. കുമ്പളങ്ങിയിലെ ബോബിയില്‍ നിന്ന് ഇഷ്ക് എന്ന പുതിയ ചിത്രത്തിലെ നായകനായ സച്ചിയായുള്ള ഷെയ്നിന്റെ മാറ്റമാണ് വിഡിയോയില്‍ കാണിച്ചിരിക്കുന്നത്.

നീണ്ട മുടി വെട്ടി താടിയും മീശയും ഷേവ് ചെയ്ത് പ്രായം കുറഞ്ഞ ലുക്കിലേക്ക് ഷെയ്ന് മാറുന്നത് വിഡിയോയില്‍ കാണാം. അതിനൊപ്പം ചിത്രത്തിലെ നായകകഥാപാത്രത്തിനായി പല്ലില്‍ കമ്പിയുമിട്ടു താരം. ഇത്രയൊക്കെ ആയപ്പോഴേക്ക് ബോബിയായി എത്തിയ ആളാണ് സച്ചി ആയതെന്ന് ആരും പറയില്ലാത്ത അവസ്ഥയായി. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ഷെയ്നിന്റെ ഈ മേക്കോവര്‍ കാണാന്‍ എത്തിയിരുന്നു.
ഷെയ്നും ആന്‍ ശീതളും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഇഷ്ക്ക് മെയ് രണ്ടാം വാരമാണ് പ്രദര്‍ശനത്തിനെത്തുന്നത്. പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്റെ ടീസര്‍ വലിയ ശ്രദ്ധയാണ് നേടിയത്.


