’96’ സിനിമ നൂറുദിവസം പിന്നിടുമ്പോള്‍ സംവിധായകന് നായകനായ മക്കള്‍സെല്‍വന്‍ വിജയ് സേതുപതി നല്കിയ ഒരു സമ്മാനമാണ് ഇപ്പോള്‍ വാഹന ലോകത്തും സിനിമാ ലോകത്തും കൗതുക വാര്‍ത്ത. ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡായ റോയൽ എൻഫീൽഡ് അടുത്തിടെ പുറത്തിറക്കിയ ഇരട്ടക്കുട്ടികളിലൊന്നായ ഇന്റർസെപ്റ്റർ 650 ആണ് പ്രേംകുമാറിന് മക്കള്‍സെല്‍വന്റെ സ്നേഹ സമ്മാനം.
ഇവിടം കൊണ്ടും തീര്‍ന്നില്ല. ബൈക്കിനൊപ്പം 0096 എന്ന രജിസ്ട്രേഷൻ നമ്പര്‍ കൂടി വാങ്ങി നൽകിയാണ് സേതുപതി പ്രിയ സംവിധായകനെ വീണ്ടും അമ്പരപ്പിച്ചത്. 2018 നവംബര്‍ 14നാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനന്റല് ജിടി മോഡലുകളെ കമ്പനി ഔദ്യോഗികമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്റര്‍സെപ്റ്ററിന് 2.50 ലക്ഷം രൂപ മുതല്‍ 2.70 ലക്ഷം രൂപയും കോണ്ടിനെന്റല് ജിടിക്ക് 2.65 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.

