ദുബായി; സാനിയ മിര്‍സ കുഞ്ഞുമായി റെയിന്‍ബോ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ നിന്നും പുറത്തേക്ക് വരുന്ന ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചൊവ്വാഴ്ചയാണ് പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനും ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്.
ഇസാന് മിര്‍സ മാലിക് എന്നാണ് കുഞ്ഞിന് താരങ്ങള്‍ പേരിട്ടിരിക്കുന്നത്. ദൈവത്തിന്റെ സമ്മാനം എന്നാണ് കുഞ്ഞിന്റെ പേരിന് അറബിയിലെ അര്‍ഥം. കഴിഞ്ഞ ദിവസം കുഞ്ഞിന്റേതെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ചിത്രം പുറത്തുവിട്ടിട്ടില്ലെന്നും സാനിയയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും മാലിക് അറിയിച്ചിരുന്നു. തനിക്കും ഉണ്ടാവുന്ന കുഞ്ഞിന്റെ അവസാന നാമം മിര്‍സ മാലിക് എന്നായിരിക്കുമെന്ന് സാനിയ നേരത്തെ പറഞ്ഞിരുന്നു

