സീരിയൽ രംഗത്തു നിന്ന് താൽക്കാലികമായി വിട്ടു നിൽക്കുന്നതായി നടി അമ്പിളി ദേവി. ശാരീരികമായ ബുദ്ധിമുട്ടുകൾ കാരണമാണ് തീരുമാനമെന്ന് ഫെയ്സ്ബുക്ക് ലൈവിലൂടെ താരം പറഞ്ഞു.
മൂന്നു മാസം ഗർഭിണിയാണ് താരം. തുർച്ചയായ പരിശോധനകള്‍ ഇനി ആവശ്യമുണ്ട്. ‘‘സ്റ്റെപ്പ് കയറാനും യാത്ര ചെയ്യാനും ബുദ്ധിമുട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ സീരിയലിൽ നിന്നു വിട്ടുനിൽക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. എങ്കിലും മാറിനിൽക്കാതെ പറ്റില്ല.’’– അമ്പിളി പറഞ്ഞു.

