ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കു ശേഷം രജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വാരിക്കുഴിയിലെ കൊലപാതക’ത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി.നടന് ജയസൂര്യ തന്റെ ഒഫീഷ്യല്‍ പേജിലൂടെ ട്രൈലര്‍ റിലീസ് ചെയ്തു. ടേക്ക് വണ്‍ എന്റര്ട്ടെയിന്മെന്റ്സിന്റെ ബാനറില്‍ ഷിബു ദേവദത്തും സുജീഷ് കോലോത്തൊടിയുമാണു ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
യുവതാരം അമിത് ചക്കാലക്കല്‍ നായകനാകുന്ന ചിത്രത്തില്‍ ദിലീഷ് പോത്തനും ലാലും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. നെടുമുടി വേണു, ലെന, ഷമ്മി തിലകന്, നന്ദു, സുധി കോപ്പ, അഞ്ജലി നായര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ബാഹുബലിയിലൂടെ ഇന്ത്യന്‍ സംഗീത ലോകത്തെ വിസ്മയിപ്പിച്ച സംഗീതജ്ഞന് കീരവാണി 21 വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ പാടുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. ചിത്രം ഈ മാസം 22-ന് പുറത്തിറങ്ങും.


