വിവാദം ഇരട്ടപദവിയെ ചൊല്ലി ♦ തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ കോടതിയില്‍ ♦ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കും ♦ ഇരട്ടപദവി രാജിവച്ച് മാത്യു കുഴല്നാടന് കാണിച്ച മാതൃകയും ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയാവും ♦ നിലപാടുകള്‍ പറയാന്‍ മാത്രമുള്ളതല്ല, പ്രാവര്‍ത്തികമാക്കാന്‍ കൂടിയുള്ളതാണെന്ന് ഷാഫിയും ശബരിയും ഓര്‍ക്കണമെന്നും പ്രവര്‍ത്തകര്‍
കൊച്ചി: എം എല്‍ എമാരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളാക്കാനുള്ള ഗ്രൂപ്പ് നേതാക്കളുടെ നീക്കത്തിനെതിരെ ‘ സേവ് യൂത്ത് കോണ്‍ഗ്രസ് കൂട്ടായ്മ രംഗത്തെത്തി. ഇരട്ട പദവി നല്‍കാനുള്ള നീക്കത്തിനെതിരെ കൂട്ടായ്മ കോണ്‍ഗ്രസ് – യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വത്തിന് പരാതി നല്കി. തെരഞ്ഞെടുപ്പ് ഒഴിവാക്കി സമവായം മതിയെന്നാണ് എ- ഐ ഗ്രൂപ്പ് ദാരണ. അതുവഴി വീണ്ടും ഗ്രൂപ്പ് മാനേജര്‍മാരായ എം എല്‍ എ മാരെ ഭാരവാഹികളാക്കാനുള്ള നീക്കമാണ് വീണ്ടും വിവാദമായിരിക്കുന്നത്. കെപിസിസി ഭാരവാഹി പട്ടിക പുറത്തുവന്നതോടെയാണ് ഒറ്റ പദവി ഉയര്‍ത്തി കാട്ടി എംഎല്‍എമാരെ നിയമിക്കാനുള്ള നീക്കത്തിനെതിരെ വ്യാപകമായ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് കൂട്ടായ്മ രംഗത്തുവന്നത്.
തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ കോടതിയില്‍
സമവായത്തിലൂടെ നിലവില്‍ എം എല്‍ എ മാരായ ഷാഫി പറമ്പിലിനെ പ്രസിഡന്റായും ശബരിനാഥിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കാന്‍ കാലേകൂട്ടി സംസ്ഥാനത്തെ എ-ഐ ഗ്രൂപ്പ് നേതാക്കള്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വേണമെന്ന നിലപാടോടെ അഖിലേന്ത്യാ നേതൃത്വം നടത്തിയ അഭിമുഖ പരീക്ഷ ഗ്രൂപ്പുകള്‍ സംയുക്തമായി ബഹിഷ്കരിക്കുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടത്താനുള്ള അഖിലേന്ത്യാ നേതൃത്വത്തിന്റെ നീക്കത്തിനെതിരെ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് നല്കി സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു.
വിവാദം ഇരട്ടപദവിയെ ചൊല്ലി
ഷാഫി പറമ്പില്‍, ശബരിനാഥ് എന്നിവര്‍ക്ക് പുറമേ രമ്യ ഹരിദാസ്, വി.എസ്. ജോയ്, വിദ്യ ബാലകൃഷ്ണന്, സുസൂര്‍ എന്‍.എസ്, പ്രേംരാജ് എസ്.ജെ, റിജില്‍ മാങ്കുറ്റി, റിയാസ് മുക്കോളി, എസ്.എം.ബാലു, കെ എസ് യു മുന്‍ വൈസ് പ്രസിഡന്റ് അഡ്വ. കെ.എന്‍. രോഹിത് തുടങ്ങിയവരാണ് ഭാരവാഹി പട്ടികയിലേക്ക് ഗ്രൂപ്പ് മാനേജര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് പേരുകള്‍. ഷാഫിയും, ശബരിയും എം എല്‍ എമാരും രമ്യ എം.പിയുമാണ്. ഒറ്റ പദവി എന്ന എ. ഐ. സി. സി തീരുമാനം മാനദണ്ഡം ആക്കിയാല്‍ ഇവരെ പരിഗണിക്കാന്‍ കേന്ദ്ര നേതൃത്വത്തിന് കഴിയില്ല. റിയാസ് മുക്കോളി,വി.എസ്. ജോയ്, നുസൂര്‍ എന്‍.എസ്, റിജില്‍ മാങ്കുറ്റി എന്നിവര്‍ എ ഗ്രൂപ്പില്‍ നിന്നും വിദ്യ ബാലകൃഷ്ണന്, പ്രേംരാജ് എസ്.ജെ, എസ്.എം.ബാലു, അഡ്വ. കെ. എന്‍ രോഹിത് എന്നിവര്‍ ഐ ഗ്രൂപ്പില്‍ നിന്നും പരിഗണിക്കപ്പെടുന്നവരാണ്.
മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കും
എം എല്‍ എ മാര്‍ക്ക് പുതിയ പദവികള്‍ നല്‍കാതെ പുതിയ ആളുകളെ പരിഗണിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് കൂട്ടായ്മയുടെ പ്രധാന ആവശ്യം. എംഎല്‍എമാര്‍ക്ക് പോലും നേരാം വണ്ണം മണ്ടലങ്ങളില്‍ ഓടി എത്താന്‍ കഴിയുന്നില്ല. ഇതിനിടെ സംസ്ഥാന ഭാരവാഹിത്വമെന്ന പദവികൂടി ഇവര്‍ക്ക് നല്കിയാല് മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ഇവര്‍ ചൂണ്ടി കാണിക്കുന്നു.
കെ. എസ്.യു സംസ്ഥാന അധ്യക്ഷനായിരുന്ന വി.എസ്. ജോയ് പദവി ഒഴിഞ്ഞിട്ട് 5 കൊല്ലം കഴിഞ്ഞെങ്കിലും നാളിതുവരെ മറ്റൊരു പദവിയുമില്ല. ഇത് തന്നെയാണ് പരിഗണന ലിസ്റ്റില്‍ ഉള്ള മിക്കവരുടെയും അവസ്ഥ.
മാത്യു കുഴല്‍നാടനെടുത്ത നിലപാടും ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയാവും
കെ പി സി സി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റ് മിനിട്ടുകള്‍ക്കകം നിലവില്‍ ചുമതലയുണ്ടായിരുന്ന പ്രഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം രാജിവച്ച മാത്യു കുഴല്‍നാടനെടുത്ത നിലപാടും പുതിയ സാഹചര്യത്തില്‍ ചര്‍ച്ചയാവുകയാണ്. നിലപാടുകള്‍ പറയാന്‍ മാത്രമുള്ളതല്ല, പ്രാവര്‍ത്തികമാക്കാന്‍ കൂടിയുള്ളതാണെന്ന് ഷാഫിയും ശബരിയും ഓര്‍ക്കണമെന്നും പ്രവര്‍ത്തകര്‍ പറയുന്നു
ഒരാള്‍ക്ക് ഒരു പദവി താരമായി കെപിസിസി ജനറല്‍സെക്രട്ടറി മാത്യു കുഴല്നാടന്


