പാലയില്‍ ബിജെപി വോട്ടില്‍ വന്‍ ചോര്‍ച്ചയെന്ന് യുഡിഎഫ്. ജനവിധി പൂര്‍ണമായി മാനിക്കുന്നുവെന്ന് ജോസ് കെ മാണി. പരാജയ കാരണം വസ്തുതാപരമായി പരിശോധിച്ച് കേരള കോണ്‍ഗ്രസും യുഡിഎഫും വീഴ്ചകളുണ്ടെങ്കില്‍ തിരുത്തും. ഈ പരാജയംകൊണ്ട് പതറില്ല. ഒരു ജനാധിപത്യ സംവിധാനത്തില്‍ ജയവും പരാജയുമുണ്ടാകുമെന്നും ജോസ് കെ മാണി പറഞ്ഞു.
രണ്ടില ചിഹ്നം പോയത് പാലായിലെ തോല്‍വിക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ പതിനായിരത്തോളം വോട്ടുകള്‍ എങ്ങോട്ട് പോയെന്ന് പരിശോധിക്കണം.ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായാണ് മുന്നോട്ടുപോയത്. കോണ്‍ഗ്രസില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിച്ചു. ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കും.
രണ്ടില ചിഹ്നം പോയത് തിരിച്ചടിക്ക് കാരണമായി. കാരണം ഏഴാമത്തെ സ്ഥാനാര്‍ത്ഥിയായാണ് ജോസ് ടോം വന്നത്. ചിഹ്നം ലഭിച്ചിരുന്നെങ്കില്‍ ചിത്രം മാറിയേനെയെന്നും അദ്ദേഹം പറഞ്ഞു. ദൈവനിശ്ചയം അംഗീകരിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പറഞ്ഞു. ജയപരാജയങ്ങള്‍ തെരഞ്ഞെടുപ്പില്‍ സാധാരാണമാണ്. പാലായിലെ വോട്ടര്‍മാര്‍ തീരുമാനിച്ചത് ഇതാണ്. ജനങ്ങള്‍ക്കൊപ്പം നില്ക്കും. മുമ്പ് പാലായില്‍ പ്രവര്‍ത്തിച്ചത് എങ്ങനെയാണോ അതുപോലെ ഇനിയുമുണ്ടാകും. പാലാ വിട്ട് എങ്ങോട്ടും പോകില്ലെന്നും ജോസ് ടോം കൂട്ടിച്ചേര്‍ത്തു.


