21065 വാർഡുകളിൽ ബിജെപി മത്സരിക്കുന്നു, തദേശ തിരഞ്ഞെടുപ്പിൽ ഇതുവരെ കാണാത്ത പ്രതിനിധ്യം ഉണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബാക്കി ഉള്ള സ്ഥലങ്ങളിൽ വരും കാലത്തു മത്സരിക്കും. ഇത് സെമി ഫൈനൽ അല്ല ഫൈനൽ തന്നെയാണ്. വികസനം ഇല്ലായ്മ ചർച്ച ചെയ്യും.
എല്ലാം ശരിയാകും എന്ന് പറഞ്ഞവർ ഒന്നും ശരിയാക്കിയിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ മാറ്റമല്ല. ഭരണ ശൈലി മാറ്റമാണ് ബിജെപി ലക്ഷ്യം. ഓരോ പ്രദേശത്തും 5 വർഷത്തെ ബ്ലുപ്രിന്റ് പ്ലാൻ ഉണ്ടാക്കും. വീട്ടു പടിക്കൽ ഭരണം എന്നതാണ് ബിജെപി ലക്ഷ്യം. കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
മുസ്ലിംകൾ ബിജെപിക്ക് വോട്ട് ചെയ്യാത്തതുകൊണ്ടാണ് കേന്ദ്ര മന്ത്രിസഭയിൽ മുസ്ലിം മന്ത്രി ഇല്ലാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വോട്ടു ചെയ്താലല്ലേ മുസ്ലിം എംപിയുണ്ടാകൂ എന്നും ചോദ്യം. എംപി ഇല്ലെങ്കിൽ എങ്ങനെ മന്ത്രിയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.


