മഹാരാഷ്ട്ര കേസില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍, നാളെ രാവിലെ 10.30ന് കോടതി വിധി പ്രഖ്യാപിക്കും. വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ചുള്ള വിധിയാണ് നാളെ രാവിലെ 10.30ന് കോടതി പുറപ്പെടുവിക്കുക. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുകുള്‍ റോത്തഗി, മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മണിന്തര് സിങ്, കപില്‍ സിബല്‍, അഭിഷേക് സിംഗ്വി എന്നിവര്‍ ഇന്ന് കോടതിയില്‍ ഹാജരായി.

