നീണ്ട മാസത്തെ പ്രചരണങ്ങള്‍ക്കൊടുവില്‍ പാല വിധിയെഴുതുന്നു. വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. 23.1 ശതമാനം പോളിങ് പിന്നിട്ടു. ജോസ് കെ മാണി കുടുംബ സമേതം വന്നാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ കെ എം മാണിയുടെ കല്ലറയില്‍ പോയി പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് ജോസ് കെ മാണി പോളിംഗ് ബൂത്തില്‍ എത്തിയത്.
ഇവിടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പനും യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമും തമ്മിലാണ് പ്രധാന മത്സരം. മണ്ഡലത്തില്‍ ആകെ 176 പോളിംഗ് ബൂത്തുകളാണ് തയ്യാറാക്കിയിട്ടുള്ളത്. വൈകിട്ട് ആറ് മണിവരെയണ് പോളിംഗ് സമയം നിശ്ചയിച്ചിട്ടുള്ളത്.


