തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപിക്ക് വിമത സ്ഥാനാര്‍ത്ഥി. പദ്മജ പക്ഷത്തിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് വടൂക്കര 41 ഡിവിഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ വിമത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റും മുന്‍ കൗണ്‍സിലറുമായ സദാനന്ദന് വാഴപ്പിള്ളിയാണ് ബിജെപി ഔദ്യോഗിക സ്ഥാനാര്‍ത്ഥി.
ബിജെപി പ്രവര്‍ത്തകനായ സി ആര് സുര്‍ജിത്ത് ആണ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസില്‍ നിന്നെത്തിയ പത്മജ വേണുഗോപാലിന്റെ സമ്മര്‍ദ്ദത്തില്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്ത് മത്സരിപ്പിക്കുന്നതിനാലാണ് വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതെന്നാണ് വിശദീകരണം.
കോണ്‍ഗ്രസില്‍ നിന്ന് തനിക്കൊപ്പം എത്തിയ വ്യക്തിക്ക് സീറ്റ് വാങ്ങി നല്‍കിയത് പദ്മജ ഇടപെട്ടാണെന്നാണ് വിമതര്‍ ആരോപിക്കുന്നത്. നേരത്തെ സദാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രാദേശിക ഭാരവാഹികള്‍ രാജിവെച്ചിരുന്നുു.


