ബെംഗളൂരു: ദളിത് മുഖ്യമന്ത്രിയെ സ്വാഗതം ചെയ്ത് സിദ്ധരാമയ്യ. ദളിത് മുഖ്യമന്ത്രി വരട്ടെയെന്നാണ് സിദ്ധരാമയ്യ പറയുന്നത്. മാറി കൊടുക്കാന്‍ തയ്യാറാണ്.
ദളിത് പരിഗണനയ്ക്കപ്പുറം മുതിര്‍ന്ന നേതാവെന്ന നിലയില്‍ മുഖ്യമന്ത്രി സ്ഥാനം നല്കിയാല് സ്വീകരിക്കാമെന്നു മല്ലികാര്‍ജുന്‍ ഖര്‍ഗെയും പറഞ്ഞു.തിരഞ്ഞെടുപ്പു ഫലം നാളെ വരാനിരിക്കെ, ജനതാദളു(എസ്) മായി സഖ്യത്തിനുള്ള സാധ്യതയും കോണ്‍ഗ്രസ് തേടുന്നുവെന്നാണു സൂചന. ദളിതരെ അനുനയിപ്പിക്കാന്‍ തന്നെയാണു ദളിത് മുഖ്യമന്ത്രി കാര്‍ഡ്. ഇരു പാര്‍ട്ടികള്‍ക്കുമിടയിലെ സൗഹൃദത്തിനു പ്രധാന തടസ്സമായ സിദ്ധരാമയ്യ തന്നെ അതു തുറന്നുപറയുന്നതു കൗതുകകരം.
ദളിതിലെ കരുത്തനായി നില്‍ക്കുന്നതിനിടെ ദേവെഗൗഡയോട് ഇടഞ്ഞു കോണ്‍ഗ്രസിലെത്തിയ സിദ്ധരാമയ്യ, പലപ്പോഴായി ചില എംഎല്‍എമാരെയും ഒപ്പം കൊണ്ടുപോയതു ഗൗഡ കുടുംബം അത്ര പെട്ടെന്നു മറക്കില്ല.


