തിരുവനന്തപുരം: അടുത്ത സര്‍ക്കാര്‍ യുഡിഎഫ് ആണെന്ന് തെളിയിക്കുന്ന റിസൾട്ടാണ് വന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ. പറ്റിക്കുന്ന സർക്കാരാണെന്ന് ജനങ്ങൾക്ക് മനസ്സിലായി.ജനം പത്രം വായിക്കുന്നവരും ടിവി കാണുന്നവരുമാണ്.ജനങ്ങളെ പറ്റിക്കാന്‍ നോക്കിയപ്പോള്‍, ജനങ്ങൾ നല്ല വൃത്തിയായി പിണറായിയെ പറ്റിച്ചു. തിരുവനന്തപുരത്ത് ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടായെന്നും പി എം ശ്രീ ഒപ്പിട്ടതോടെ സിപിഎമ്മിന് ബിജെപി തൊട്ടുകൂടാത്തവർ അല്ലാതായെന്നും മുരളീധരന് പറഞ്ഞു.
‘രണ്ടു മല്ലന്മാർക്കിടയിൽ തിരുവനന്തപുരത്ത് യുഡിഎഫിന് നന്നായി പിടിച്ച് നിൽക്കാൻ കഴിഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വിജയം നേടി.തിരുവനന്തപുരത്ത് ബിജെപിയുടെ വിജയം താൽക്കാലികമാണ്. കോർപ്പറേഷനിൽ എൽഡിഎഫിന് ചെറിയ ലീഡ് കോഴിക്കോട് മാത്രമാണ്.അതും ഏതു നിമിഷവും മാറിമറിയാമെന്നും മുരളീധരന് പറഞ്ഞു.


