കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധി രണ്ടാഴ്ചത്തേയ്ക്ക് സ്റ്റേ ചെയ്തു. ഒരു മാസത്തേയ്ക്ക് വിധി സ്റ്റേ ചെയ്യണമെന്നും അപ്പീൽ പോകണമെന്നുള്ള ഷാജിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി.കേസ് ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും. കോടതി ചിലവിനായി 50,000 രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ കെട്ടിവെയ്ക്കണമെന്നും ഹൈക്കോടതി വ്യകത്മാക്കി.
രാവിലെയാണ് കെ.എം ഷാജിയെ അയോഗ്യനാക്കിക്കൊണ്ടുള്ള കോടതി ഉത്തരവ് വന്നത്. തെരഞ്ഞെടുപ്പില്‍ വോട്ടിനായി വര്‍ഗീയ പ്രചരണം നടത്തിയെന്ന എതിര് സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്റെ പരാതിയിലായിരുന്നു കോടതി നടപടി


