കൊച്ചി: ഹൈക്കോടതി അസിസ്റ്റന്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് ലിങ്ക് ഓപ്പണ്‍ ആകാതിരിക്കുന്ന സാഹചര്യത്തില്‍ അപക്ഷ തീയതി നീട്ടണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ എം അബ്ദുല്‍ മജീദ് ആവശ്യപ്പെട്ടു. അപേക്ഷിക്കാന്‍ പറ്റാത്ത സാങ്കേതിക തടസ്സം ഉണ്ടാവുന്നത് തൊഴിലന്വേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളോടുള്ള ക്രൂരതയും തൊഴിലവസവസര നിഷേധവുമാണെന്ന് മജീദ് ആരോപിച്ചു.
ജൂലായ് 28 ആണ് ഹൈക്കോടതി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതിയെന്നിരിക്കെ രണ്ട് ദിവസമായി അപേക്ഷിക്കാനുള്ള സൈറ്റ് ഓപ്പണാവാത്തത് ഉദ്യോഗാര്‍ത്ഥികളുടെ ഇടയില്‍ സംശയം ജനിപ്പിക്കുന്നുവെങ്കില് അവരെ കുറ്റം പറയാനാകുമോ എന്നും മജീദ് ചോദിച്ചു. വെബ്സൈറ്റ് ഓപ്പണാകാത്തത് പരിശോധിച്ച് അപേക്ഷ തിയതി നീട്ടിയില്ലെങ്കില്‍ അത് നീതി നിഷേധമാണ്. ലിങ്ക് ഓപ്പണാകത്തതില് മനപൂര്‍വ്വമായ വീഴ്ച്ച ഉണ്ടെങ്കില്‍ ഭരണഘടന ഉറപ്പു നല്കുന്ന അവസര സമത്വത്തിന് വിരുദ്ധമാണ്. ഹൈക്കോടതിയിലേക്ക് നടക്കുന്ന നിയമനം ആകുമ്പോള്‍ പൗരന് ഭരണഘടന ഉറപ്പ് നല്കുന്ന എല്ലാ അവകാശങ്ങളും വകവെച്ച് കൊടുക്കുന്ന തരത്തിലായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി രജിസ്ട്രാര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപ്പെട്ട് ലിങ്ക് ഓപ്പണാക്കി അവസാന തിയതി നീട്ടി വെക്കണമന്ന് അല്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും മജീദ് വ്യക്തമാക്കി.


