വിക്ടേഴ്സ് ചാനല്‍ വഴി ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നതിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. രാവിലെ 8.30 മുതല്‍ വൈകുന്നേരം അഞ്ചര വരെ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ജൂണ്‍ ഒന്നുമുതല്‍ ഏഴുവരെ ട്രയല്‍ ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ജൂണ്‍ എട്ടുമുതല്‍ 14 വരെ ഇതേ ക്ലാസുകള്‍ പുന: സംപ്രേഷണം ചെയ്യും. ഓരോ ദിവസവും വ്യത്യസ്ത ക്ലാസുകളില്‍ പരമാവധി അരമണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണ് ക്ലാസുകളുടെ സംപ്രേഷണം. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍. ടി.വിയും ഫോണും ഇല്ലാത്തവര്‍ക്കും പ്രധാന അധ്യാപകര്‍ ക്ലാസുകള്‍ ഉറപ്പാക്കണം. സമീപത്തെ വായനശാലകള്‍ ഉള്‍പ്പടെ ഉപയോഗിക്കാം.
ഓരോ ഓണ്‍ലൈന്‍ ക്ലാസിന് ശേഷവും അധ്യാപകര്‍ അതാത് ക്ലാസുകളിലെ കുട്ടികളുമായി വാട്ട്സാപ്പ് ഗ്രൂപ്പ് വഴിയോ ഫോണ്‍ വഴിയോ ചര്‍ച്ച ചെയ്യണം. ആദ്യത്തെ ആഴ്ചയിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിലയിരുത്തിയ ശേഷം മെച്ചപ്പെടുത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ എസ്.സി.ഇ.ആര്.ടി, കൈറ്റ്, എസ്.എസ്.കെ, എസ്.ഐ.ഇ.ടി എന്നീ ഏജന്‍സികള്‍ വിവിധ ക്ലാസുകളിലേക്കുള്ള പാഠഭാഗങ്ങള്‍ സമയബന്ധിതമായി തയ്യാറാക്കി പ്രക്ഷേപണത്തിന് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ ലഭ്യമാക്കേണ്ടതാണ്. മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന സമയത്താണ് ഓരോ ക്ലാസുകളും പ്രക്ഷേപണം ചെയ്യേണ്ടത്.
വിക്ടേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന പാഠഭാഗങ്ങള്‍ തത്സമയം കൈറ്റ് വിക്ടേഴ്സിന്റെ വെബിലും മൊബൈല്‍ ആപ്പിലും സോഷ്യല്‍ മീഡിയാ പേജിലും മറ്റും ലഭ്യമാക്കണം. ഇതില്‍ ഏതെങ്കിലും മാര്‍ഗങ്ങളിലൂടെ കുട്ടികള്‍ക്ക് ക്ലാസുകള്‍ കാണുന്നതിന് അവസരമുണ്ടെന്ന് അതത് സ്കൂള്‍ പ്രഥമാധ്യാപകരും ക്ലാസ് അധ്യാപകരും ഉറപ്പ് വരുത്തേണ്ടതാണ്. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രത്യേകമായ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി കുട്ടികളിലേക്ക് എത്തിക്കാനും അതിന്റെ മോണിറ്ററിങ്ങിനും എസ്.എസ്.കെ സൗകര്യം ഒരുക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.


