കൊച്ചി: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ കോ കോ റീട്ടെയില്‍ ഔട്ട്ലെറ്റിലേക്ക് വിമുക്തഭടന്‍ന്മാരെ നിയമിക്കുന്നു. ജെസിഒ റാങ്കില്‍ കുറയാത്ത 60 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് മെയ് 6 ന് മുമ്പ് എറണാകുളം സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bharatpetroleum.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 0484- 2774057 എന്ന നമ്പറില്‍ ബന്ധപ്പെടുക.
അഭിമുഖം മാറ്റി വച്ചു:
കാക്കനാട്: എറണാകുളം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമീഷണറുടെ കാര്യാലയത്തില്‍ മെയ് നാലിന് രാവിലെ 10.30 ന് ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് നടത്താനിരുന്ന അഭിമുഖം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.


