തിരുവനന്തപുരം: കേരളത്തിൽ SSLC പരീക്ഷ മാർച്ച് അഞ്ച് മുതൽ 30 വരെ. 4,25,000 കുട്ടികൾ പരീക്ഷ എഴുതും. ഫെബ്രുവരി 16-20 വരെ എസ്എസ്എൽസി മോഡൽ പരീക്ഷ നടത്തും. നവംബർ 12 മുതൽ 19 വരെയാണ് അപേക്ഷവും പരീക്ഷ ഫീസും പിഴകൂടാതെ അടക്കേണ്ട അവസാന തീയ്യതി. അതേസമയം, പ്ലസ് വൺ പരീക്ഷ മാർച്ച് 5 മുതൽ 27 വരെയും പ്ലസ് ടൂ മാർച്ച് 8 മുതൽ 28 വരെയും നടക്കും.
മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്നും സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.


