പെരുമ്പാവൂര്‍: പരിസ്ഥിതി സംരക്ഷണ രംഗത്തെ മാതൃകാ പ്രവര്‍ത്തനത്തിനുള്ള വനംവകുപ്പിന്റെ ജില്ലാതലപുരസ്ക്കാരം തണ്ടേക്കാട് ജമാഅത് ഹയര്‍ സെക്കണ്ടറി സ്ക്കൂള് ഫോറസ്ട്രി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ കെ.എ.നൗഷാദിന്’. ജില്ലയില്‍ വനം വകുപ്പിന്റെയും സാമൂഹിക വന വല്‍ക്കരണ വിഭാഗത്തിന്റെയും കീഴിലാണ്സോഷ്യല് ഫോറസ്ട്രി ക്ലബുകള്‍ പ്രവര്‍ത്തിക്കുന്നത്.സംസ്ഥാന തലത്തില്‍ വനം വകുപ്പ് നടത്തുന്ന പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്നത് ഫോറസ്ട്രി ക്ലബുകള്‍ മുഖാന്തിരമാണ്. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഇത്തരത്തിലുള്ള വിവിധ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ തണ്ടേക്കാട് ജമാഅത്ത് എച്ച് എസ് എസിലെ ഫോറസ്ട്രി ക്ലബ് ഏറ്റെടുത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.ഇതിന് നേതൃത്വ പരമായ പങ്ക് വഹിച്ചത് കോ-ഓര്‍ഡിനേറ്റര്‍ കെ.എ നൗഷാദാണ് .

ലോക ഭൗമദിനാചരണം, വനം വന്യജീവി വാരാഘോഷം, വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ പരിസ്ഥിതി ക്യാമ്പുകള്‍, അത് പോലെ വിവിധ പ്രദേശങ്ങളില്‍ വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുക അത് പരിപാലിക്കുക എന്നി പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.വിവിധ തരത്തിലുള്ള ദിനാചരണങ്ങളെ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി (കിയാത്മ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളായി മാറ്റിയത് ഏറെ ഫലപ്രദവും ശ്രദ്ധിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളായി മാറിയിരുന്നു. വിവിധ മാധ്യമ സ്ഥാപനങ്ങളുടെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് നേടിയ ട്ടുണ്ട്. . 2011 ലെ എറണാകുളം ജില്ല പഞ്ചായത്തിന്റെ മികച്ച അധ്യാപകനുള്ള ഗുരുരത്ന പുരസ്കാരം, 2013ശുചിത്വ മിഷന്റെ മികച്ച അധ്യാപകനുള്ള പുരസ്കാരം എന്നിവ ലഭിച്ചട്ടുണ്ട്. കേരള സ്ക്കൂള് ടീച്ചേഴ്സ് ടീച്ചേഴ്സ് യൂണിയന്റെ (കെ.എസ്.ട്യു) എറണാകുളംജില്ല ട്രഷററും സംസ്ഥാന സമിതി അംഗവുമാണ്.
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ക്ലാസ്സ് മുറികളുടെ ചുമരുകള്‍ക്കുള്ളില്‍ ഒതുക്കാതെ വിദ്യാര്‍ഥികളെ അതിനനുസരിച്ചുള്ള പ്രായോഗിക പാഠം കൂടി നല്കുന്നതിലാണ് അധ്യാപകനും അധ്യപനവും വിജയിക്കുന്നതെന്ന് തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലെ ഫോറസ്ട്രി ക്ലബ് കണ്‍വീനറായ കെ.എ.നൗഷാദ് ചൂണ്ടിക്കാട്ടുന്നു.
തണ്ടേക്കാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്ക്കൂള് ഓഡിറ്റോറിയത്തില്‍ നടന്ന പടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുല്‍ മുത്തലിബ് വനം വകുപ്പിന്റെ ഉപഹാരം കെ.എ.നൗഷാദിന് നല്കി. പഞ്ചായത്ത് പ്രസിഡന്റ് ധന്യ ലൈജു ,സ്ക്കൂള് മാനേജര്‍ എം.എം.അബ്ദുല്‍ ലത്തീഫ് ,അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എം.എ അനസ്, ത്രിതല പഞ്ചായത്തംഗങ്ങളായ ജോളി ബേബി, നഗീന ഹാഷിം, പി.എ.മുഖ്താര്‍, ഹെഡ്മാസ്റ്റര് വി.പി.അബൂബക്കര്‍ , പി റ്റി എ പ്രസിഡന്റെ വി.എം.അബു പെരുമ്പാവൂര്‍ ഫോറസ്റ്റ്എ റെയിഞ്ച്ന്നി ഓഫിസര്‍ എന്‍.വി ജയകുമാര്‍ സംസാരിച്ചു.


