കോട്ടയം: വിദേശ മാതൃകയില്‍ അക്കൗണ്ടിംഗ് രംഗത്ത് ഫിനിഷിംഗ് സ്കൂള്‍ കേരളത്തിലും പ്രവര്‍ത്തനം തുടങ്ങുന്നു. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ.എസ്. അക്കൗണ്ടിംഗ് കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് കീഴിലാണ് ജെ എസ് ഫിനിഷിംഗ് സ്കൂള്‍ ആരംഭിക്കുന്നത്. അക്കൗണ്ടിംഗ് മേഖലയില്‍ കോവിഡ് കാലത്ത് പഠനം പൂര്‍ത്തിയാക്കിയവരെയും ജോലി നഷ്ടപ്പെട്ടവരെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ കൊണ്ടുവന്ന് പ്രൊഫഷണലുകളാക്കി മാറ്റുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സാമ്പത്തിക- അക്കൗണ്ടിംഗ് രംഗത്തെ വിദഗ്ധയും ജെ.എസ്. കണ്‍സള്‍ട്ടന്‍സി മനേജിംഗ് ഡയറക്ടര്‍ ജയശ്രീ വിജയകുമാര്‍, ഡയറക്ടര്‍ അനു അബ്രാഹം എന്നിവര്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
എറണാകുളം കളമശ്ശേരിയിലെ ജെ.എസ് കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് കോവിഡ് കാലത്തെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി പരിശീലനം, സാങ്കേതിക സഹായം, പ്ലേസ്മെന്റ് തുടങ്ങിയ കാര്യങ്ങള്‍ക്ക് കൂടി അക്കൗണ്ടിങ്ങിനൊപ്പം പ്രാധാന്യം നല്‍കിയാണ് ഫിനിഷിംഗ് സ്കൂള്‍ ഒരുക്കിയിട്ടുള്ളത്.
അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ വിദേശരാജ്യങ്ങളിലടക്കം ബിസിനസ് മേഖലയില്‍ വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇതില്‍ അക്കൗണ്ടിംഗ് മേഖലയില്‍ മികച്ച പ്രതിഭകള്‍ക്ക് വലിയ സാധ്യതകളാണ് വരാന്‍ പോകുന്നത്. ഇത് തിരിച്ചറിഞ്ഞ് അക്കൗണ്ടിംഗ് നൈപുണ്യമുള്ളവര്‍ക്ക് വളരെ ചെറിയ കാലം കൊണ്ട് ആഗോള മത്സരം കാഴ്ചവെക്കാന്‍ അവരെ പ്രാപ്തരാക്കുകയും മുന്‍നിര പ്രതിഭകളാക്കി മാറ്റുകയും ചെയ്യുക എന്ന ക്രിയാത്മക പ്രക്രിയയാണ് ഫിനിഷിംഗ് സ്കൂള്‍.
അക്കൗണ്ടിംഗ് മേഖലയില്‍ പല തരം പ്രൊഫഷണലുകള്‍ ഉണ്ടങ്കിലും നൂതന അക്കൗണ്ടിംഗ് രീതിയായ ക്രിയേറ്റീവ് അക്കൗണ്ടിംഗില്‍ ഇത്തരകാര്‍ക്ക് വിദഗ്ധ പരിശീലനവും പ്രൊബേഷന്‍ സൗകര്യവും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജെ.എസ്. അക്കൗണ്ടിംഗ് ഫിനിഷിംഗ് സ്കൂള്‍ തുടങ്ങുന്നത്. മൂന്ന് മാസത്തെ വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കാഷ്യര്‍, അക്കൗണ്ട്സ് അസിസ്റ്റന്റ്, അക്കൗണ്ട്സ് മാനേജര്‍ എന്നീ മേഖലകളില്‍ പ്ലേസ്മെന്റ് സംവിധാനവും ഒരുക്കും. പ്രൊബേഷന്‍ കാലയളവില്‍ അയ്യായിരം രൂപ മുതല്‍ പതിനായിരം രൂപ വരെ നേടാന്‍ കഴിയും. ബി.കോം, എം.കോം കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ഫിനിഷിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം. മൂന്ന് മാസത്തെ ഫിനിഷിംഗ് കോഴ്സ് അടുത്ത മാസം ആരംഭിക്കും. കോഴ്സില്‍ ചേരുന്ന എല്ലാവര്ക്കും സ്റ്റൈപ്പന്റിന് അര്‍ഹതയുണ്ടാകും. ബ്രൂണെ, ഖത്തര്‍, ദുബായ് എന്നിവിടങ്ങളിലെ വിദേശ കമ്പനികളിലടക്കം ജോലി ചെയ്യാനുള്ള അവസരവും ഒരുക്കും.
ജയശ്രീയോടൊപ്പം നിരവധി കമ്പനികള്‍ക്ക് ബിസിനസ് പ്ലാന്‍, ബഡ്ജറ്റ് എന്നിവ തയ്യാറാക്കി നല്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അനു എബ്രാഹിമിന്റെ നേതൃത്വവും ഫിനിഷിംഗ് സ്കൂളിനുണ്ടാകും.
വിദേശ വ്യാപാരം ലക്ഷ്യം വെക്കുന്ന സംരംഭകര്‍ക്ക് വേണ്ടി ഫോറിന് ട്രേഡ് കണ്‍സള്‍ട്ടന്‍സി, കൂടുതല്‍ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്കായി ഔട്ട്സോഴ്സിംഗ്, നവാഗത സംരംഭകര്‍ക്കായി സ്റ്റാര്‍ട്ടപ് കണ്‍സള്‍ട്ടന്‍സി, എന്നീ സേവനങ്ങളും 2014 മുതല്‍ ജെ.എസ്. കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് എല്‍.എല്‍.പി. എന്ന സ്ഥാപനം നല്കി വരുന്നുണ്ട്. വിവിധ മേഖലകളിലുള്ള സംരംഭകരുടെയും പ്രൊഫഷണുകളുടെയും ആവശ്യം പരിഗണിച്ചും ഈ രംഗത്തെ ഉദ്യോഗാര്‍ത്ഥികളെ ലോകോത്തര നിലവാര വാരത്തില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയുമാണ് ഇന്ത്യയില്‍ ആദ്യമായി ജെ.എസ്. അക്കൗണ്ടിംഗ് ഫിനിഷിംഗ് സ്കൂള്‍ ആരംഭിക്കുന്നത്. ഈ രംഗത്തെ നിരവധി പ്രൊഫഷണലുകളുടെയും വിദഗ്ധരുടെയും നേതൃത്വമാണ് ഫിനിഷിംഗ് സ്കൂളിന് പിന്നിലുള്ളത്.
കൃത്യമായ വിശകലന പഠനം, മാനേജ്മെന്റ് സമ്പ്രദായം, വെര്‍ച്ച്വല്‍ സി.എഫ്.ഒ., ഭാവി ബിസിനസ് പ്ലാനുകള്‍, ആസൂത്രണം എന്നിവയിലൂടെ നഷ്ടം ഇല്ലാതാക്കി മികച്ച കണക്ക് കൂട്ടലുകളോടെ ലാഭം വര്‍ദ്ധിപ്പിക്കുന്ന രീതിയാണ് ക്രിയേറ്റീവ് അക്കൗണ്ടിംഗ്. വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ സ്മാര്‍ട്ട് അക്കൗണ്ടിംഗിനൊപ്പം ഇപ്പോള്‍ ക്രിയേറ്റീവ് അക്കൗണ്ടിംഗാണ് നടപ്പിലാക്കി വരുന്നതെന്ന് മാനേജിംഗ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ ജയശ്രീ വിജയകുമാര്‍, ഡയറക്ടര്‍ അനു അബ്രാഹം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വിശദ വിവരങ്ങള്‍ക്ക്: 8590312895, 8111848011.
Email id: jsconsultancycochin@gmail.com
Website: www.jsconsultants.in


