മൂവാറ്റുപുഴ: പാരീസ് ഒളിമ്പിക്സിനും സംസ്ഥാന കായിക മേളയ്ക്ക് പിന്തുണയേകി ദീപശിഖാ പ്രയാണവുമായി മുളവൂര്‍ ഗവ. യു പി എസിലെ കുരുന്നു താരങ്ങള്‍. ലോകത്തിന്റെ ഏറ്റവും വലിയ കായിക ഉത്സവമാണ് ഒളിമ്പിക്സ്. 33 -മത് ഒളിമ്പിക്സ് ജൂലൈ 26 ന് ആരംഭിച്ചു. രാജ്യത്തിന് മാതൃകയാവുന്ന രീതിയില്‍ പ്രഥമ കേരള സ്കൂള്‍ ഒളിമ്പിക്സ് നവംബര്‍ നാല് മുതല്‍ 11 വരെ എറണാകുളം ജില്ലയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഓരോ നാലുവര്‍ഷം കൂടുമ്പോഴും സംസ്ഥാന സ്കൂള്‍ കായികമേള ഒളിമ്പിക്സ് മാതൃകയിലാണ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഒളിമ്പിക്സിനെ വരവേല്‍ക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം കുട്ടികളെ അറിയിക്കുന്നതിനും ആയി സ്കൂളില്‍ ഇന്നലെ സ്പെഷ്യല്‍ അസംബ്ലിസംഘടിപ്പിച്ചു. അസംബ്ലിയില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക് സന്ദേശംവായിച്ചു.ശേഷം ഗ്രൗണ്ടില്‍ അണിനിരന്ന കുട്ടികള്‍ ഹെഡ്മിസ്ട്രസ് എം എച്ച് സുബൈദ ടീച്ചറുടെ നേതൃത്വത്തില്‍ ദീപശിഖ തെളിയിച്ചു.പിടിഎ പ്രസിഡന്റ് അസീസ് കുഞ്ചാട്ട്,പൂര്‍വ വിദ്യാര്‍ത്ഥിയും മാധ്യമ പ്രവര്ത്തകനുമായഫൈസല് കെ എം, അധ്യാപകരായ തസ്നി കെ എം,അനുമോള്‍ കെ എസ്,ബബിത കെ എം, സുമോള്‍ എംപി എന്നിവര്‍ പങ്കെടുത്തു


