രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്ത് 32 വിദ്യാർത്ഥികളും അവരിൽ ചിലവരുടെ കുടുംബാംഗങ്ങളും ലോക്ക്ഡൗൺ തുടങ്ങിയ നാൾ മുതൽ നാട്ടിലേക്ക് വരാൻ സാധിക്കാതെ അകപ്പെട്ടിരിക്കുകയാണ്. ഇതിൽ തിരുവനന്തപുരം സ്വദേശികളും ഉണ്ട്.
വിവിധ ദേശീയതല കോംപറ്റിറ്റിവ് എക്സാമുകളുടെ പരിശീലത്തിനായി എത്തിയ ഇവർ ഇപ്പോളത്തെ സാഹചര്യത്തിൽ അവിടെ തുടരാൻ ആകാത്ത സ്ഥിതിയിലാണ്. മറ്റ് ചില സംസ്ഥാനങ്ങൾ അവരുടെ നാട്ടിൽ നിന്നുള്ളവരെ റോഡ് മാർഗം മടക്കി കൊണ്ടു പോയിട്ടുണ്ട്. ഇത്തരത്തിൽ ഒരു നീക്കം നമ്മുടെ സംസ്ഥാനത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായാൽ രാജസ്ഥാനിലെ ക്രമീകരണങ്ങൾ ഏകോപിക്കാൻ തയ്യാറാണെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ ഡോ. ശശി തരൂർ എംപി അറിയിച്ചു


