മൂവാറ്റുപുഴ: പായിപ്ര ഗവ.യുപി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നവംബർ 26 ഇന്ത്യൻ ഭരണഘടനാ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.1949 നവംബർ 26-നാണ് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്.1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന ചടങ്ങിൽ കുട്ടികൾ ഭരണഘടനാ ആമുഖം ഏറ്റു വായിച്ചു.രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ മൗലികാവകാശങ്ങൾ, കടമകൾ, രാഷ്ട്ര ഭരണത്തിനായുള്ള നിർദ്ദേശക തത്ത്വങ്ങൾ എന്നീ ഭരണ ഘടനാ ആശയങ്ങൾ കുട്ടികളുമായി സ്കൂൾ ഹെഡ്മിസ്ട്രസ് വി എ റഹീമ ബീവി പങ്കുവെച്ചു. ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. കെ എം നൗഫൽ, സെലീന എ, ഗ്രീഷ്മ വിജയൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

