മൂവാറ്റുപുഴ: മൂവാറ്റുപുഴ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ പേഴക്കാപ്പിളളി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നവംബര്‍ 26 ഇന്ത്യന്‍ ഭരണഘടനാ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. 1949 നവംബര്‍ 26-നാണ് ഭരണഘടനാ നിര്‍മ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26 ന് അത് പ്രാബല്യത്തില്‍ വന്നു. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കേരള ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി പാനല്‍ വക്കീല്‍ അഡ്വ.വി.കെ. ഷെമീര്‍ ക്ലാസ് നയിച്ചു. രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിര്‍വ്വചനം, ഗവണ്മെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങള്‍, കര്‍ത്തവ്യങ്ങള്‍, പൗരന്റെ മൗലികാവകാശങ്ങള്‍, കടമകള്‍, രാഷ്ട്ര ഭരണത്തിനായുള്ള നിര്‍ദ്ദേശക തത്ത്വങ്ങള്‍ എന്നീ ഭരണ ഘടനാ ആശയങ്ങള്‍ കുട്ടികളുമായി പങ്കുവെച്ചു.സി.എന്‍ കുഞ്ഞുമോള്‍ സ്വാഗതം ആശംസിച്ചു. സോഷ്യല്‍ സയന്‍സ് ക്ലബ് ഇന്‍ ചാര്‍ജ് ആശ മാത്യു, അനിത.ജി. എന്നിവര്‍ സംസാരിച്ചു.

