ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെയും പരിസ്ഥിതി സംലടനയായ ഗ്രീന്‍ പീപ്പിളിന്റെയും സംയുക്താഭിമുഖ്യത്തില്‍ മഴ നടത്തവും പ്ലാസ്റ്റിക് നിര്‍മാര്‍ജന ബോധവത്കരണ പദയാത്രയും നടത്തി. യാത്രയ്ക്കിടെ വഴിയില്‍ കണ്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുഴുവന്‍ വൃത്തിയാക്കി ഒപ്പം ചെടികളുടെ വിത്തുകളും എറിഞ്ഞു. പതിനൊന്ന് മണിയോട് കൂടി കുന്നിന് ചരിവിലൂടെയും പാറയും മരത്തിലും കയറി മൈലാടുംപാറയിലെത്തിയ വിദ്യാര്‍ത്ഥികള്‍ മഴയ്ക്കായി പ്രാര്‍ത്ഥനയും നടത്തി, ഒപ്പം പരിസര മലിനീകരണത്തിനെതിരെ പ്രതിഞ്ജയും എടുത്തു.
ഡോ ഷാജു തോമസ് ഉത്ഘാടനം ചെയ്തു, അസീസ് കുന്നപ്പള്ളി മുഖ്യ അതിഥിയായിരുന്നു, സ്കൂള്‍ പ്രിന്‍സിപ്പാള്‍ റോണി മാത്യു, പി.ടി.എ പ്രസിഡന്റ് പി.ടി. അനില്‍ കുമാര്‍, പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി.പി, പൗലോസ് റ്റി, ഡോ.അബിത രാമചന്ദ്രന്, അനിത കെ.സി, ശ്രീകല ജി, വോളന്റിയര്‍ ലീഡര്‍മാരായ മീഗള്‍ സൂസന് ബേബി, അഷ്കര്‍ നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി


