വസ്ത്രം ശേഖരിച്ച് മാറാടി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റും, മാറാടി ഗ്രാമ പഞ്ചായത്തും, മൂവാറ്റുപുഴ റെഡ്ക്രോസ് ബ്രാഞ്ചും സംയുക്തമായി ചേര്‍ന്ന് കൊണ്ട് ‘വസ്ത്ര’ എന്ന പദ്ധതിയ്ക്ക് തുടക്കമായി.
സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്വന്തം വീടുകളില്‍ ഉപയോഗിക്കാത്തതും എന്നാല്‍ മറ്റുള്ളവര്‍ക്ക് ഉപയോഗപ്രഥമായതുമായ തുണിത്തരങ്ങള്‍, മറ്റ് സാധനങ്ങള്‍ എന്നിവ സ്കൂള്‍ തലത്തില്‍ ശേഖരിക്കുകയും അത് റെഡ്ക്രോസിന്റെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ജേതാവ് ജിമ്മി ജോസിന് കൈമാറുകയും ചെയ്തു. സ്കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് ആയിരത്തോളം തുണിത്തരങ്ങള്‍ ശേഖരിച്ചു.
ഹരിതകേരള മിഷന്റെ മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം എന്ന പദ്ധതിയുടെ ഭാഗമായി ഇത്തരം തുണിത്തരങ്ങളും മറ്റു സാധനങ്ങളും വിതരണം ചെയ്യുന്നതിനായി ‘സ്വാപ് ഷോപ്പ് ‘ ആരംഭിക്കാനും ആഗ്രഹിക്കുന്നതായി പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി പറഞ്ഞു.
സ്കൂള്‍ പി.ടി.എ പ്രസിഡന്റ് അനില്‍ കുമാര്‍ പി.ടി, പ്രിന്‍സിപ്പാള്‍ റോണി മാത്യു, പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി.പി, ഡോ.ആബിദ രാമചന്ദ്രന്, കൃഷ്ണപ്രിയ, സൗമ്യ, ബിന്ദുമോള്‍, അനിത, ഗിരിജടീച്ചര്‍, പൗലോസ്. റ്റി, വിനോദ് ഇ.ആര്, ഹണിസന്തോഷ്, രതീഷ്കുമാര്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി.


