മൂവാറ്റുപുഴ : തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ” വായന മാസാചരണം സംഘടിപ്പിച്ചു. പ്രമുഖ മാധ്യമ പ്രവർത്തകൻ പി എസ് രാജേഷ് (മാതൃഭൂമി) ഉദ്ഘാടനം ചെയ്തു. സമകാലിക വിദ്യാലയ സമ്പ്രദായത്തിൽ വായന എന്താണെന്നും വായനയില്ലായ്മ നഷ്ടപ്പെടുത്തുന്ന അവന അവനിലെ അവനവനെ കുറിച്ചും, സാമൂഹ്യ മാധ്യമങ്ങൾ വായനയിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ടോട്ടോച്ചാനെയും കെ ആർ മീരയേയും സദസ്സിൽ വാക്കുകളാൽ എത്തിച്ച് കുഞ്ഞ് മനസ്സുകളിൽ വൈകാരിക വായനയുടെ വിത്തുകൾ പാകി. സ്കൂൾ മാനേജർ ടി എസ് അമീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ ശ്ശ്യാം ജി നായർ, വൈസ് പ്രിൻസിപ്പാൾ സോണി മാത്യു, വി എച്ച് എസ് സി പ്രിൻസിപ്പാൾ ജൂലി ഇട്ടിയക്കാട്ട്, പി ടി എ പ്രസിഡൻ്റ് അബു മുണ്ടാട്ട് എന്നിവർ സംസാരിച്ചു.