പെരുമ്പാവൂര്‍: വിദ്യാലയവും പരിസരവും പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ് എസില്‍ ഉച്ചഭക്ഷണ പദ്ധതി പൂര്‍ണ്ണമായും ഗ്യാസ് സിലിണ്ടറിലേക്ക് മാറ്റി. മറ്റ് വിദ്യാലയങ്ങള്‍ക്ക് മാതൃകയാക്കാവുന്ന തരത്തില്‍ നിര്മ്മിച്ചിരിക്കുന്നഗ്യാസ് ഷെല്‍ട്ടര്‍ ബാങ്ക് പദ്ധതി ഗ്രാമപഞ്ചായത്തംഗം പി.എ.മുഖ്താര്‍ ഉദ്ഘാടനം ചെയ്തു.സ്ക്കൂള് മാനേജര്‍ എം.എം.അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായിരുന്നു. ജമാഅത്ത് പ്രസിഡന്റ് കെ.ഐ അബൂബക്കര്‍ ,സ്ക്കൂള് ഹെഡ്മാസ്റ്റര് വി.പി.അബൂബക്കര്‍ ,പ്രിന്‍സിപ്പല്‍ കെ.എച്ച് നിസാമോള്‍,പി റ്റി എ പ്രസിഡന്റ് വി.എം അബു, ഉച്ചഭക്ഷണ പദ്ധതി കണ്‍വീനര്‍ റസിയ പി.എം, ബിനു വര്‍ഗീസ്, കെ.എ നൗഷാദ്, റ്റി.എ അന്‍സില്‍, എല്‍ദോസ് വി പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.2300 വിദ്യാര്‍ഥികളില്‍ 1300 ഓളം വിദ്യാര്‍ഥികള്‍ നിലവില്‍ സ്ക്കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിക്കുന്നുണ്ട്.

