ലോക്ക് ഡൗണ്‍ വന്നതിനാല്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ സമയം ധാരാളംലഭിച്ചല്ലേ? പരീക്ഷകള്‍ ഇങ്ങെത്തി. പരീക്ഷ അടുത്താല്‍ പലരിലും ഉളവാകുന്ന ഒരു പ്രവണതയാണ് പേടി. പേടിയിലെ കാരണങ്ങള്‍ പലതരമാണ്. പരീക്ഷയെ പേടി കൂടാതെ സമീപിക്കുകയാണ് വേണ്ടത്. അതിന് ചില വഴികളുണ്ട്. ഇനി എത്രദിവസം പഠിക്കാന്‍ കിട്ടുമെന്നു നോക്കി കൃത്യമായി ഒരു ടൈം ടേബിള്‍ ഉണ്ടാക്കുക. ഒരു തവണ ടൈം ടേബിള്‍ ഉണ്ടാക്കിയാള്‍ അതില്‍ നിന്ന് മാറാതിരിക്കുക.
ഏറ്റവും കഠിനമായ സബ്ജക്റ്റുകള്‍ പഠിക്കാന്‍ കൂടുതല്‍ സമയം ഉപയോഗിക്കുക. പഠിക്കാനിരിക്കുമ്പോള്‍ ശ്രദ്ധ പതറിപ്പോകാന്‍ ധാരാളം കാരണങ്ങളുണ്ടാകും. മൊബൈല്‍ ഫോണ്‍, ടി.വി., ഗെയിമുകള്‍, സിനിമ, ഇന്റര്‍നെറ്റ് അങ്ങനെ പലതും ഇവ പരീക്ഷാക്കാലത്ത് ഒഴിവാക്കുക. പഠിക്കാനുള്ള മാനസിക അന്തരീക്ഷം സ്വയം സൃഷ്ടിക്കുക. ‘ഇന്ന് പഠിക്കാനൊരു മൂഡില്ല’ എന്ന തോന്നല്‍ സ്വന്തം പരാജയമാണ് കാണിക്കുന്നത്. പ്രതികൂല സാഹചര്യങ്ങള്‍ ധാരാളം ഉണ്ടാവും. അതിനെ തരണം ചെയ്യാനാവുക എന്നതാണ് വിജയത്തിലേക്കുള്ള വഴി. രക്ഷിതാക്കള്‍ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക. മാത്രമല്ല, നിങ്ങളുടെ സ്വ്പ്നങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക.
എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് വാങ്ങണം എന്ന മാതാപിതാക്കളുടെ വാശി എല്ലാകുട്ടികളും ഒരേ സമീപനത്തില്‍ എടുക്കില്ല. പരമാവധി യാതൊരു തരത്തിലുള്ള ശല്യമില്ലാത്ത സ്ഥലത്ത് പഠിക്കുക. ഇത് കുട്ടികളില്‍ ഏകാഗ്രത വര്ിപ്പിക്കും. പാഠഭാഗങ്ങള്‍ പരീക്ഷത്തലേന്ന് പഠിക്കാന്‍ ശ്രമിക്കരുത്. ടെന്‍ഷന്‍ കൂടും, അറിയാവുന്നവ കൂടി മറന്നും പോകും. ഒരു റിവിഷന്‍ നടത്തുക മാത്രമേ ചെയ്യാവൂ. മാത്രമല്ല, പരീക്ഷാത്തലേന്ന് നന്നായി ഉറങ്ങണം.


