മൂവാറ്റുപുഴ: മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ന്യൂമാന്‍ കോളേജ് ഐ സി എ ആര് ഡി സെന്റര്‍ എന്നിവരുടെ സഹകരണത്തോടെ സ്കൂള്‍ കുട്ടികള്‍ക്കായുള്ള ത്രിദിന വേനല്‍ക്കാല സയന്‍സ് ക്യാമ്പിന് ഇന്ന് മുതല്‍ 24 വരെ വാഴക്കുളം കാര്‍മല്‍ സി എം ഐ പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും 23 ന് കാലാവസ്ഥ അനുകൂലമായാല്‍ വാനനിരീക്ഷണത്തിന്നും സംഘാടകര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
വികസിതമായ ഏതൊരു രാജ്യമെടുത്താലും അതിന്റെ വളര്‍ച്ചയുടെ പ്രധാന കാരണങ്ങളിലന്നായി കണ്ടെത്താനാവുക ശാസ്ത്ര സാങ്കേതിക രംഗത്ത് ആ രാജ്യം കൈവരിച്ച പുരോഗതിയാണ്. നമ്മുടെ രാജ്യത്തു ശാസ്ത്ര ഗവേഷണം നടക്കുന്ന നിരവധി യൂണിവേഴ്സിറ്റികളും സ്ഥാപനങ്ങളുമുണ്ടെങ്കിലും പലപ്പോഴും വേണ്ടത്ര അടിസ്ഥാന അറിവും പ്രചോദനവും ലഭിക്കാത്തതിനാല്‍ ഗ്രാമ പ്രദേശങ്ങളിലുള്ള കുട്ടികള്‍ക്ക് കഴിവുണ്ടെങ്കില്‍ പോലും ഇവിടെ എത്തിപ്പെടുക ദുഷ്കരമാണ്. ഈ സ്ഥിതിവിശേഷം മനസിലാക്കി സ്കൂള്‍ തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര വിഷയങ്ങളില്‍ പാഠ്യ പദ്ധതിക്ക് പുറമേ പരിശീലനം നടത്തി അവരില്‍ നിന്നും മിടുക്കരും കഴിവുള്ളവരുമായിട്ടുള്ളവരെ കണ്ടെത്തി തുടര്‍ പരിശീലനം നല്കുന്ന ഒരു ലക്ഷ്യത്തോടെ പദ്ധതിയുടെ ആദ്യ ഘട്ടത്തിനാണ് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് തുടക്കമിടുന്നതെന്ന് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
പതിവ് പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി വിപുലമായ കാഴ്ചപ്പാടോടെ ഇത്തരം ഒരു പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്ന ആദ്യത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനം മുവാറ്റുപുഴ ബ്ലോക്ക് പഞ്ചാത്ത്. വാഴക്കുളത്തെ ഒരു ശാസ്ത്ര പഠന ഹബ്ബാക്കുന്നതു കൂടാതെ ശാസ്ത്ര ടൂറിസം സെന്ററായി വികസിപ്പിക്കാനുള്ള ഭാവിപരിപാടികളും ബ്ലോക്ക് പഞ്ചായത്തു വിഭാവനം ചെയ്യുന്നുണ്ട്. ഈ പദ്ധതി മറ്റു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഒരു മാതൃകയാണന്നും പ്രൊഫ. ജോസ് അഗസ്റ്റിന് പറഞ്ഞു.

വാര്‍ത്ത സമ്മേളനത്തില്‍ പ്രോഗ്രാം പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജോസി ജോളി വട്ടക്കുഴി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് റിയാസ് ഖാന്, ന്യൂമാന്‍ കോളേജ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഫിസിക്സ് ഹെഡ് ഡോ. ബീന മേരി ജോണ്‍
മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തും ന്യൂമാന്‍ കോളേജ് ഊര്‍ജതന്ത്ര വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ സി എ ആര് ഡി സെന്ററും ചേര്‍ന്ന് നടത്തുന്ന ഈ ശാസ്ത്ര പഠന ക്യാമ്പില്‍, രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിലും കേന്ദ്ര വിദ്യാഭാസ സ്ഥപനങ്ങളിലും ശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കുന്നവരും, ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരുമായ, നമ്മുടെ പ്രദേശത്തു നിന്നുമുള്ള പ്രമുഖരെ ഉള്‍കൊള്ളിച്ചു കൊണ്ടാണ് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. നമ്മുടെ രാജ്യത്ത് നടക്കുന്ന വലിയ വികസന കുതിപ്പിന്റെ ഭാഗമായി ശാസ്ത്ര രംഗത്ത് ഉണ്ടാകാനിരിക്കുന്ന വന്‍ മുന്നേറ്റത്തില്‍ ഭാഗഭാക്കാനാകാനുള്ള പ്രയാണത്തിന്റെ പ്രാരംഭ പരിശീലനം എന്ന നിലയില്‍ വിദ്യാര്‍ത്ഥികളുടെ ഈ വേനല്‍ക്കാല സയന്‍സ് ക്യാമ്പില്‍ അംഗങ്ങളാകുവാന്‍ മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന സ്കൂളുകളിലെ എട്ടു മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ തത്പരരായ എല്ലാ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ സ്വീകരിച്ചാണ് തിരഞ്ഞെടുത്ത അറുപതു കുട്ടികള്‍ക്കാണ് ഈ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ ഐസര്‍ തിരുപ്പതിയിലെ ഡോ. ജെസ്സി ജോസും മറ്റു വിവിധമേഘലകളിലെ വിദഗ്ദരും ക്ലാസുകള്‍ക്കും നേതൃത്വം നല്‍കും
ക്ലാസുകള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍
പ്രൊഫ.(ഡോ.) ജോമി അഗസ്റ്റിന് (സെന്റ്.തോമസ് കോളേജ്, പാലാ ), പ്രൊഫ.സജി ജോസഫ് (നിര്‍മല കോളേജ്), ഡോ. ജിജി.കെ. ജോസഫ് (നിര്‍മല കോളേജ്), ഡോ.ബോണി സാമുവല്‍ (നിര്‍മല കോളേജ്), ഡോ. അഞ്ചു കാഞ്ഞിരക്കാട്ട് (നിര്‍മല കോളേജ്), പ്രൊഫ.(ഡോ.) ജോ ജേക്കബ് (ന്യൂമാന്‍ കോളേജ് മുന്‍ അധ്യാപകന്), പ്രോഫ. ബേബി മാത്യു (ന്യൂമാന്‍ കോളേജ് മുന്‍ അധ്യാപകന്), പ്രൊഫ.ബിജു പീറ്റര്‍ (ന്യൂമാന്‍ കോളേജ്), ഡോ. ബീന മേരി ജോണ്‍ (ന്യൂമാന്‍ കോളേജ്), ഡോ. സുബിന് ജോസ് (ന്യൂമാന്‍ കോളേജ്), ഡോ. നിജോ വര്‍ഗീസ് (എസ്.എച്ച് കോളേജ് , ചാലക്കുടി), ഡോ. താരാനാഥ്, (അക്വിനാസ് കോളേജ്, ഇടക്കൊച്ചി ), ഡോ. അരുണ്‍ റോയ് (പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് , ബാംഗ്ലൂര്‍ ), ഡോ. അജിത് തോമസ്(ലാബെക് സൊല്യൂഷന്‍സ്, പാലാ ), രശ്മി ശ്രീജിത്ത് (ഗവേഷക, സെന്റ്.ജോസഫ്’സ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍, എറണാകുളം), സുധീഷ് ടി പി (ഗവേഷകന്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബാംഗ്ലൂര്‍ ) എന്നിവര്‍ ക്ലാസ് നയിക്കും.


