കൂത്താട്ടുകുളം : കോവിഡ് – 19 പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ പഠന സമ്പ്രദായം ഓണ്‍ലൈനായി മാറിയപ്പോള്‍ ഹൈടെക് രീതികളുമായി വിദ്യാര്‍ത്ഥികളെ സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കുകയാണ് എറണാകുളം ജില്ലയിലെ രാമമംഗലം ഹൈസ്കൂളിലെ സാമൂഹ്യ ശാസ്ത്രം അദ്ധ്യാപകന് ആയ അനൂബ് ജോണ്‍. അധ്യാപനത്തിനു നവീന സാങ്കേതിക വിദ്യകളായ ഓഗ്മെന്റ് റിയാലിറ്റി . ഗ്രീന്‍ സ്ക്രീന്‍ എഫക്ട് മുതലായവ ഉപയോഗിക്കുയാണ് ഈ അധ്യാപകന്. സാമൂഹ്യ ശാസ്ത്ര വിഷയം പഠനത്തില്‍ വിരസത മാറ്റി രസകരമായ അനുഭവം സ്രഷ്ടിക്കുകയാണ്. ഗ്ലോബ് കാണിച്ചു ഭൂമിയെ കുറിച്ചും അതിന്റെ ചലനങ്ങളെ പഠിപ്പിക്കുന്ന പരമ്പരാഗത ശൈലി ഉപേക്ഷിച്ചു യഥാര്‍ത്ഥ ഭൂമിയെ ക്ലാസ് റൂമില്‍ സ്രഷ്ടിച്ചു പുതിയ പഠന അനുഭവം സാക്ഷാത്ക്കരിക്കുകയാണ്. ഭ്രമണവും പരിക്രമണവും ഒക്കെ നേരിട്ട് കണ്ട അനുഭവം കുട്ടികളില്‍ ഉണ്ടാകുന്നു. ഒരു മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ചാണ് റെക്കോഡിങ് എഡിറ്റിംഗ് എല്ലാം നടത്തുന്നത്. കൂടുതല്‍ ചിലവുകള്‍ ഇല്ല എന്നത് ഈ പഠനരീതിയില്‍. ഏറെ ശ്രദ്ധേയമാണ്.
പരീക്ഷാ സമ്പ്രദായത്തിലും നവീന മാതൃക ഉണ്ട്.ഗൂഗിളിന്റെ സഹായത്തോടെ ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കുകയും കുട്ടികള്‍ ഉത്തരം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ മാര്‍ക് ലഭ്യമാവുകയും ചെയ്യുന്നു. ഉത്തരം തെറ്റായാല്‍ ശരിയുത്തരം കാണിച്ചു കൊടുക്കുകയും കൂടുതല്‍ വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കുട്ടിക്ക് സ്വയം വിലയിരുത്തല്‍ നടത്തുന്നതിനും അധിക പഠനത്തിനും ഗൂഗിള്‍ ഡോക് പരീക്ഷ സഹായിക്കുന്നു. കേരളത്തിലെ ജില്ലാ – സംസ്ഥാന സാമൂഹ്യ ശാസ്ത്ര അദ്ധ്യാപക കൂട്ടായ്മകളിലൂടെ വീഡിയോ ക്ലാസ്സുകളും പരീക്ഷകളും പങ്കു വെക്കുന്നതിലൂടെ കേരളത്തില്‍ എല്ലാ സ്കൂളുകളിലും ഇത് എത്തിച്ചേരുന്നു.ഗൂഗിള്‍ ഡോക് പരീക്ഷ പതിനായിരത്തില്പരം കുട്ടികള്‍ ഇതിനോടകം ചെയ്തു കഴിഞ്ഞു. പത്തു ഒന്‍പത് എട്ട് ക്ലാസ്സുകളിലെ പാഠഭാഗങ്ങള്‍ ആണ് ചെയ്തു വരുന്നത്.കൂടുതല്‍ പാഠഭാഗങ്ങള്‍ ചോദിച്ചും അഭിനന്ദനങ്ങള്‍ ഒക്കെ ആയി നിരവധി വിളികള്‍ ഇതിനോടകം തന്നെ അനുബ് ജോണിന് വന്നു കഴിഞ്ഞു. വീഡിയോ പാഠഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനും എഡിറ്റ് ചെയ്യുന്നതിനും ഭാര്യ മായയും മകന് എഫ്റോണും പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്. പഠഭാഗങ്ങള്‍ തയ്യാറാക്കുന്നതിന് ഹെഡ്മാസ്റ്റര് മണി പി കൃഷ്ണന് . സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകന് സ്കറിയ കെ സി . ഹരീഷ് ആര് നമ്പൂതിരി തുടങ്ങി സ്കൂളിലെ സഹ അദ്ധ്യാപകരും സജീവമായി അനൂപ് ജോണിനൊപ്പമുണ്ട്.
- കെ ആർ സന്തോഷ്