പായിപ്ര : മുസ്ലിം ലീഗ് പായിപ്ര പഞ്ചായത്ത് മൂന്നാം വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ടാബ് വിതരണവും നടത്തി. ആദരിക്കല്‍ യോഗവും ട്രോഫി വിതരണത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംപി ഇബ്രാഹിം നിര്‍വഹിച്ചു. ടാബ് വിതരണം മണ്ഡലം വൈസ് പ്രസിഡന്റ് പി എച് മൈതീന്‍ കുട്ടി നിര്‍വഹിച്ചു. വാര്‍ഡ് പ്രസിഡന്റ് മുഹമ്മദ് ആലപ്പുറം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ട്രെഷററര്‍ ഷാഫി മുതിരകലയില്, ജില്ലാ കൗണ്‍സില്‍ അംഗം പി എസ് റഷീദ്, ടി പി സീതി മാസ്റ്റര്‍ ശിഹാബ് മുതിരകലയില്, അബ്ദുല്‍ റഹിം പറമ്പില്‍, റഫ്സല്‍ ഇബ്രാഹിം, സാലിഹ് പ്ലാക്കുടി, അലിയാര് അപ്പക്കല്‍, മീരാന്പാമ്പാകുടചാലില്, അലിയാര് മുതിരകലയില്, സൈനുദ്ധീന്‍ ആലപ്പുറം, നാസര്‍ ആലപ്പുറം, എം എസ് സിദ്ധീഖ് യോഗത്തില്‍ സെക്രട്ടറി എം എച് മൈതീന്‍ എന്നിവര്‍ സംബന്ധിച്ചു..

