മൂവാറ്റുപുഴ: കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി എം.സി.എ എന്‍ട്രന്‍സ് പരീക്ഷയില്‍ മൂവാറ്റുപുഴ സ്വദേശിനി ഗൗരിലക്ഷ്മി .കെ.എസിന് ഒന്നാം റാങ്ക്. ഇളങ്ങവം ഗവ. എല്‍.പി സ്കൂള്‍ , മൂവാറ്റുപുഴ വിവേകാനന്ദ വിദ്യാലയം , വാരപ്പെട്ടി എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ , എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം പിറവം ബിപിസി കോളേജില്‍ നിന്നായിരുന്നു ബിരുദം നേടിയത്. നൃത്തത്തിലും രചനാ മത്സരങ്ങളിലും കലോല്‍സവങ്ങളില്‍ മികവു തെളിയിച്ചിട്ടുള്ള ഗൗരിലക്ഷമി പഠനത്തിനിടയില്‍ മൂവാറ്റുപുഴ കേബിള്‍ വിഷനില്‍ വാര്‍ത്താ അവതാരകയുമായിരിന്നു. കോളേജ് ഓഫ് എഞ്ചിനീറിംഗില്‍ മാസ്റ്റര്‍ ബിരുദമെടുക്കാനുള്ള തയ്യാറെടുപ്പിലാണ് തൊടുപുഴ ന്യൂമാന്‍ കോളേനിലെ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി ഗാഥാലക്ഷ്മിയാണ് സഹോദരി .മംഗളം ടെലിവിഷന്‍ റീജിയണല്‍ റിപ്പോര്‍ട്ടര്‍ ഇളങ്ങവം കക്കുഴിയില്‍ സന്തോഷ് കുമാറിന്റെയും പ്രീതയുടെയും മകളാണ് ഗൗരിലക്ഷ്മി.
Home Be Positive കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി എം. സി.എ എന്‍ട്രന്‍സ് പരീക്ഷയില്‍ ഗൗരിലക്ഷ്മിക്ക് ഒന്നാം റാങ്ക്

