വാഴക്കുളം :നീറമ്പുഴ ഗവ.എല്‍ പി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ അങ്കണത്തില്‍വച്ച് കുട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു. പരിശീലന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ നിര്‍വ്വഹിച്ചു. അമ്മമാര്‍ക്കുള്ള പരിശീലന പദ്ധതിയെന്ന നിലയിലാണ് ഇത് നടപ്പാക്കിയത്. ജോണി വെട്ടിയാങ്കലിന് കുട നിര്‍മ്മാണ പരിശീലിപ്പിക്കുന്നതിന് ക്ലാസ്സ് നയിച്ച സാധിച്ചു. പി.ടി.എ പ്രസിഡന്റ് ഷിന്റോ തോമസ് അദ്ധ്യക്ഷത വഹിച്ചു. ടോമി തന്നിട്ടമാക്കില്‍, ജോളി തൈക്കാട്ട്, ബി.പി.ഒ കെ.എസ്റഷീദ, സ്കൂള്എച്ച്. എംസുജാത പി.കെ, മേഴ്സി എന്‍ ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.

