കാട്ടാക്കാട .പൂവച്ചല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ & ഹയര്‍ സെക്കന്ററി സ്കൂളില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആരംഭിച്ച വിവിധ പദ്ധതികളുടെ ഉത്ഘാടനം ടെക്ക് വിഷന്‍ 2K18 സംഘടിപ്പിച്ചു.ഹൈസ്കൂള്‍.വി എച്ച് എസ് ഇ, ഹയര്‍സെക്കന്ററി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായിട്ടുള്ള പത്തൊന്‍പത് ക്ലാസ്സ് മുറികളും ഹൈടെക്കായതിന്റെ ഉത്ഘാടന കര്‍മ്മം കെ.എസ് ശബരീനാഥന് എംഎല്‍എയും, മുന്‍ രാജ്യസഭാ ഗം ടി.എന്‍.സീമയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ലഭിച്ച പത്ത് കബ്യൂട്ടറുകളുടെ ഉത്ഘാടനവും, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവും, ലിറ്റില്‍ കൈറ്റ്സ് ക്ലബ്ബിന്റെ ഉത്ഘാടനവും ജില്ലാ പഞ്ചായത്ത് അനുവദിച്ച കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.അജിതകുമാരിയും നിര്‍വ്വഹിച്ചു.
സംസ്ഥാനതലത്തില്‍ മികച്ച നൂതന പ്രോജക്റ്റുകള്‍ നടപ്പിലാക്കിയ എന്‍.എസ്.എസ് യൂണിറ്റിനുള്ള അവാര്‍ഡ് ലഭിച്ച പൂവച്ചല്‍ വി.എച്ച്.എസ്.ഇ യൂണിറ്റിനേയും, അവാര്‍ഡ് ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ മുന്‍ പ്രോഗ്രാം ആഫീസര്‍ സമീര്‍ സിദ്ദീക്കിയേയും എം.എല്‍.എ പി റ്റി എ യുടെ ഉപഹാരം നല്കി ആദരിച്ചു.
സ്കൂള്‍ പിറ്റിഎ പ്രസിഡന്റ് പൂവച്ചല്‍ സുധീര്‍ അദ്ധ്യക്ഷതവഹിച്ചു.ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പള്‍ ആര്.ബിന്ദു.പ്രഥമ അധ്യാപിക ജയന്തീദേവി ബിസി വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പള്‍ കെ. നിസ മദര്‍ പിറ്റിഎപ്രസിഡന്റ് ഷമീലാജലീല് പിറ്റിഎ ഭാരവാഹികളായ എം.ജുനൈദ്, വിജയന്, ശ്രീകുമാര്‍.അബൂബേക്കര്‍, വിവി ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു


