മൂവാറ്റുപുഴ: എ സ് എസ് .എൽ സി പരീക്ഷയിൽ മൂവാറ്റുപുഴക്ക് നൂറിൽ 100 മാർക്ക് . 53 പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 3616 വിദ്യാര്‍ത്ഥികളും വിജയിച്ചു. വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ഛറി സ്കൂളിലാണ് ഏറ്റവും കൂടുതല്‍ പേര് പരീക്ഷ എഴുതിയത് (368), എയ്ഡഡ് സ്കൂളുകളില്‍ ഏറ്റവും കുറവ് മൂവാറ്റുപുഴ എന്‍എസ്എസ് സ്കൂളിലാണ്. ഇവിടെ 3 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
സര്‍ക്കാര്‍ സ്കൂളുകളില്‍ പെഴയ്ക്കാപ്പിള്ളി ജി.എച്ച്.എസ്.എസിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ (83) പരീക്ഷ എഴുതിയത്. ഊരമന ജി.എച്ച്.എസ്.എസിലാണ് (5) കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. അണ് എയ്ഡഡ് സ്കൂളുകളില്‍ നിര്‍മ്മല .എച്ച്.എസ്.എസിലാണ് കൂടുപതല്‍ വിദ്യാര്‍ത്ഥികള്‍ (151) പരീക്ഷഎഴുതിയത്. ഒരാള്‍മാത്രം പരീക്ഷ എഴുതിയ രണ്ടാര്‍ എച്ച്. എം. എസ്. എസ് സകൂളിലാണ് കുറവ്.