കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടെക്നോളജി ആന്‍ഡ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ ഭാഗമായി 2021-22 ലേക്കുള്ള വേദിക് വാസ്തു ശാസ്ത്ര ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
വാസ്തു ഭാരതി വേദിക് റിസര്‍ച്ച് അക്കാദമിയുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ നടക്കുന്ന ഒരുവര്‍ഷത്തെ ഓണ്‍ലൈന്‍ വേദിക് വാസ്തു ശാസ്ത്ര ഡിപ്ളോമ കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫൈഡ് വാസ്തു കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കാവുന്നതാണെന്ന് വാസ്തു ഭാരതി വേദിക് റിസര്‍ച്ച് അക്കാദമി വ്യക്തമാക്കി.
NACTET അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഈ ഡിപ്ലോമ കോഴ്സിന് പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 30 വര്‍ങ്ങളായി വാസ്തു ശാസ്ത്ര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു ശാസ്ത്ര വിദഗ്ദന് ഡോ. നിശാന്ത് തോപ്പില്‍ (M .Phil, Ph .D) പരിശീലനത്തിന് നേതൃത്വം നല്‍കും.
മാസത്തില്‍ രണ്ട് ഞായറാഴ്ചകളിലായി നടക്കുന്ന കോഴ്സ് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള വാസ്തു ശാസ്ത്ര വിദഗ്ദരുടെയും കൂട്ടായ്മയില്‍ നടക്കുന്ന ഈ വാസ്തു പഠന പരിശീലനത്തില്‍ കേരളത്തിലും ഗള്‍ഫ് നാടുകളിലുമുള്ള മലയാളികളായ അപേക്ഷകര്‍ക്ക് മലയാളത്തിലും മറ്റുള്ളവര്‍ക്ക് ഇംഗ്ളീഷിലുമായിരിക്കും ഓണ്‍ലൈനില്‍ ക്ലാസ്സുകള്‍ നടക്കുക.
പ്രാക്ടിക്കല്‍ ക്ലാസ്സുകളില്‍ പഠിതാക്കളുടെ സൗകര്യമനുസരിച്ച് പങ്കെടുക്കാവുന്നതാണെന്നും കോഴ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ സ്ഥാപനം നല്‍കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. ധ്യാനം, യോഗ, ജ്യോതിശാസ്ത്രം, പൂജ തുടങ്ങിയ വാസ്തു ശാസ്ത്ര അനുബന്ധ പരിശീലനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പാഠ്യപദ്ധതിയില്‍ മാര്‍ത്താണ്ഡം, അപരാജിത, പ്രജ്ഞ, മനുഷ്യാലയചന്ദ്രിക, അഗ്നിപുരാണം, നാരദപുരാണം തുടങ്ങിയ പ്രാചീന വാസ്തു ശാസ്ത്ര ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയിട്ടുമായിരിക്കും പഠന പദ്ധതി തുടരുക.
അതി പ്രാചീനകാലം മുതല്‍ 18 ഋഷീശ്വരന്മാര് കണ്ടെത്തിയ യഥാര്‍ത്ഥ വാസ്തു ശാസ്ത്രം ആധുനിക സാങ്കേതിക വിദ്യകളിലൂടെ ശാസ്ത്രീയമായ തോതില്‍ പഠിക്കാനുള്ള അവസരം കൂടിയാണിത്.
അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2021 ജൂണ്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫാറത്തിനും ബന്ധപ്പെടുക: 9744830888, 7034207999 ,04872381678. Email: vaastubarathy @gmail .com


