മൂവാറ്റുപുഴ : കെ.എസ്.യു മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. 14 അംഗ ഭാരവാഹി പട്ടികയാണ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.എം അഭിജിത് ഇന്നലെ അനുമതി നല്‍കിയതെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് ജെറിന് ജേക്കബ് പോള്‍ അറിയിച്ചു. മൂന്ന് വൈസ് പ്രസിഡന്റുമാരും അഞ്ച് വീതം ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് സംസ്ഥാന അദ്ധ്യക്ഷന്‍ വേണ്ടി ജനറല്‍ സെക്രട്ടറി സുബിന് മാത്യു പ്രഖ്യാപിച്ചത്.
ഫാസില്‍ സൈനുദ്ദിന്‍, അന്‍സാഫ് മുഹമ്മദ്, രാഹുല്‍ മനോജ് എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍ ആയി. ലിയോ റോയ്, അബിന്‍ ജോയി, ജോപോള്‍ ജോണ്‍, ഇമ്മാനുവല്‍ ജോര്‍ജ്ജ്, കൃഷ്ണപ്രിയ സോമന് എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരും അസ്ലം കാക്കാടന്‍, അക്ഷയ് ടി.ടി, അഖില്‍ അജി, ഷാഹുല്‍ എം.എന്‍, ഷോണ്‍ ജോഷി എന്നിവര്‍ സെക്രട്ടറിമാരായും റെയ്മോന്‍ സാബു ട്രഷറര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍