പെരുമ്പാവൂര്‍: എംഎസ്എഫ് മൗലൂദ്പുര ശാഖ കമ്മിറ്റി സംഘടിപ്പിക്കുന്ന എംഎസ്എഫ് ഫെസ്റ്റിന്റ ഭാഗമായി എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.മുസ്ലിം ലീഗ് സംസ്ഥാന സമിതിയംഗം എന്‍ വി സി അഹമ്മദ് അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. എന്‍ എം ജിബിന്‍ഷ അധ്യക്ഷത വഹിച്ചു. എംഎസ്എഫ് ജില്ല ജന. സെക്രട്ടറി അനീസ് മുഹമ്മദ്, മുസ്ലിം ലീഗ് ജില്ല വൈസ്. പ്രസിഡന്റ് കെ എച്ച് മുഹമ്മദ് കുഞ്ഞ്, എന്‍ എം പരീത്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷാജഹാന്, മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈ. പ്രസിഡന്റ് അഷറഫ് ടി മുഹമ്മദ് സംബന്ധിച്ചു.